IndiaLatest

ഇന്ത്യൻ സായുധസേനയില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകള്‍

“Manju”

ഇന്ത്യൻ സായുധസേനകളില്‍ ഒഴിവുകള്‍. മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനായുള്ള വിജ്ഞാപനം (ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസസ്-2023) പ്രസിദ്ധീകരിച്ചു. 650 ഒഴിവുകളാണ് ഉള്ളത്. പുരുഷൻ-585, വനിത-65 എന്നിങ്ങനെയാണ് ഒഴിവ്. ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കുന്ന ലിസ്റ്റിന് 2024 ഓഗസ്റ്റ് 31 വരെയോ ഒഴിവുകള്‍ അവസാനിക്കുന്നതുവരെയോഏതാണോ ആദ്യംഅതുവരെ കാലാവധിയുണ്ടായിരിക്കും. എം.ബി.ബി.എസ്., സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍/ എം.സി../ എൻ.എം.സി. രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. 2023 ഓഗസ്റ്റ് 31-നകം ഇന്റേണ്‍ഷിപ്പ് പൂര്‍ത്തീകരിച്ചവരായിരിക്കണം. അവസാനത്തെ രണ്ട് വര്‍ഷത്തിനുള്ളില്‍ നടന്ന നീറ്റ് പി.ജി. യോഗ്യതയും നേടിയിരിക്കണം. പോസ്റ്റ് ഗ്രാജ്വേഷൻ ഉള്ളവര്‍ക്കും അപേക്ഷിക്കാം.

എം.ബി.ബി.എസുകാര്‍ 30 വയസ്സില്‍ താഴെയും പി.ജി. ഉള്ളവര്‍ 35 വയസ്സില്‍ താഴെയും ഉള്ളവരായിരിക്കണം (എം.ബി.ബി.എസുകാര്‍ 1994 ജനുവരി രണ്ടിനോ അതിന് ശേഷമോ ജനിച്ചവരും പി.ജി. ഉള്ളവര്‍ 1989 ജനുവരി രണ്ടിനോ അതിന് ശേഷമോ ജനിച്ചവരും ആയിരിക്കണം). നീറ്റ് പി.ജി. എൻട്രൻസ് മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ചുരുക്കപ്പട്ടിക തയ്യാറാക്കുക. അപേക്ഷാഫീസ്: 200 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://amcsscentry.gov.in/ അവസാനതീയതി: നവംബര്‍ അഞ്ച്.

Related Articles

Back to top button