IndiaLatest

ആദ്യത്തെ വനിത ഇന്റര്‍സിറ്റി ബസ് ഫ്ലാഗ് ഓഫ് ചെയ്തു

“Manju”

അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ രൂപകല്‍പ്പന ചെയ്ത ലോകത്തിലെ ആദ്യത്തെ വനിത ഇന്റര്‍സിറ്റി ബസ് ഡല്‍ഹിയില്‍ ഫ്ലാഗ് ഓഫ് ചെയ്തു. പ്രീമിയം ഇലക്‌ട്രിക് ബസ് ബ്രാന്‍ഡായ ന്യൂഗോയാണ് ഇന്റര്‍സിറ്റി ബസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആദ്യ യാത്ര കാശ്മീരി ഗേറ്റ് ഐഎസ്ബിടിയില്‍ നിന്ന് ആഗ്രയിലേക്കാണ് സംഘടിപ്പിച്ചത്. വിദഗ്ധരും, പരിചയസമ്പന്നരായ വനിതാ പൈലറ്റും, ഹോസ്റ്റും, യാത്രക്കാരുമുള്‍പ്പെടെ സ്ത്രീകള്‍ മാത്രമായിരുന്നു ബസില്‍ യാത്ര ചെയ്യാന്‍ ഉണ്ടായിരുന്നത്.

തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെയും, പിന്തുണ നല്‍കുന്നതിന്റെയും ഭാഗമായാണ് വനിത ഇന്റര്‍സിറ്റി ബസിന് തുടക്കമിട്ടത്. ബസിന്റെ വനിതാ പൈലറ്റിന് പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ട്. ബസില്‍ അത്യാധുനിക സംവിധാനങ്ങളാണ് ന്യൂഗോ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സിസിടിവി, സുഖപ്രദമായ സീറ്റുകള്‍, യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോച്ച്‌ ഹോസ്റ്റുകള്‍ എന്നിങ്ങനെ നിരവധി സംവിധാനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.

മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍ പരിശോധനകള്‍ ഉള്‍പ്പെടെ 25 ഓളം കര്‍ശന സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സര്‍വീസ് ആരംഭിച്ചത്. സ്ത്രീ യാത്രക്കാര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാ അന്തരീക്ഷമാണ് ന്യൂഗോ വാഗ്ദാനം ചെയ്യുന്നത്. ഡല്‍ഹി- ചണ്ഡീഗഢ്, ഡല്‍ഹി- ഡെറാഡൂണ്‍, ഡല്‍ഹി- ആഗ്ര, ഡല്‍ഹി- ജയ്പൂര്‍, ആഗ്ര- ജയ്പൂര്‍, ഇന്‍ഡോര്‍- ഭോപ്പാല്‍, ബെംഗളൂരു- തിരുപ്പതി, ഹൈദരാബാദ്- വിജയവാഡ എന്നിവിടങ്ങളിലേക്കാണ് ന്യൂഗോ സര്‍വീസ് നടത്തുക.

Related Articles

Back to top button