KeralaLatest

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങുന്നവര്‍ക്കുളള നിബന്ധനകള്‍

“Manju”

ശ്രീജ.എസ്

 

വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ കൊവിഡ് പടരാതിരിക്കാനായി കൈക്കൊളേളണ്ട നിബന്ധനകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. വിദേശത്ത് നിന്ന് മടങ്ങുന്ന എല്ലാവരും എന്‍ 95 മാസ്‌ക്കും ഫേസ് ഷീല്‍ഡും കയ്യുറയും ധരിക്കണം. ഇന്ന് 21 വിമാനങ്ങളിലായി 3,420 യാത്രക്കാരാണ് വിദേശത്ത് നിന്നും കേരളത്തില്‍ എത്തുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുളള നിബന്ധനകള്‍ ഇങ്ങനെ

1. യുഎഇ- കൊവിഡില്ലെന്ന ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. എല്ലാ വിമാന യാത്രക്കാരെയും ആന്റിബോഡി ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്.
2. ഖത്തര്‍- ഖത്തറിലെ മൊബൈല്‍ ആപ്പില്‍ പച്ച സ്റ്റാറ്റസ് കാണിക്കണം
3. ഒമാന്‍, ബഹ്‌റൈന്‍- എന്‍95 മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, കൈയുറ എന്നിവ ധരിക്കണം
4. സൗദി അറേബ്യ- എന്‍ 95 മാസ്‌കും ഫെയ്‌സ് ഷീല്‍ഡും കയ്യുറയും ധരിക്കണം. കൂടാതെ പിപിഇ കിറ്റ് നിര്‍ബന്ധമാണ്.
5. രണ്ട് ടെര്‍മിനലുകളില്‍ മാത്രം പരിശോധന. ടെസ്റ്റ് ചെയ്യാതെ വരുന്നവര്‍ക്ക് പിപിഇ കിറ്റ് നിര്‍ബന്ധം.

Related Articles

Back to top button