KeralaLatest

ഉണര്‍വ് : ശ്രദ്ധേയമായി ജന്മഗൃഹത്തില്‍ ശാന്തിമഹിമ ക്യാമ്പ്

“Manju”

ചന്ദിരൂര്‍ (ആലപ്പുഴ) : വൈവിദ്ധ്യത്താല്‍ ശ്രദ്ധേയമായി ആലപ്പുഴ ചന്ദിരൂരില്‍ മെയ് 27, 28 തീയതികളില്‍ നടന്ന ശാന്തിഗിരി ശാന്തിമഹിമ ക്യാമ്പ് . ആലപ്പുഴ ജില്ലാ പഞ്ചായത്ത് മെമ്പര്‍ അനന്തു രമേശന്‍ ഉദ്ഘാടനം ചെയ്തു. ഫ്രഷ് ടു ഹോം സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മാത്യു കരോണ്ട് കടവിലിനെ ചടങ്ങില്‍ ആദരിച്ചു. ചേര്‍ത്തല ഏരിയ ഹെഡ് സ്വാമി ഭക്തദത്തന്‍ ജ്ഞാന തപസ്വി അദ്ധ്യക്ഷനായിരുന്നു. അരൂര്‍ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ സീനത്ത് ശിഹാബുദ്ദീന്‍, ചേര്‍ത്തല ഏരിയ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രവീന്ദ്രന്‍ പി.ജി., മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി കണ്‍വീനര്‍ നിഷാ ബൈജു. എന്നിവര്‍ ആശംസയര്‍പ്പിച്ചു. കുമാരി ഗുരുചന്ദ്രിക ഗുരുവാണി വായിച്ച യോഗത്തിന് ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ ശാന്തിപ്രിയന്‍ ജി സ്വാഗതവും ആശ്രമം ബ്രാഞ്ച് കോര്‍ഡിനേറ്റര്‍ ബ്രഹ്മചാരി ഊര്‍മ്മിള ചിത്ത് കൃതജഞതയും രേഖപ്പെടുത്തി.

 

Related Articles

Back to top button