
തിരുവനന്തപുരം : സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി ഗുരുവിന്റെ മൈത്രീ ദര്‍ശനങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ അക്ഷീണ പ്രയത്നിച്ചിരുന്നതായി ഭക്ഷ്യ സിവില്‍ സപ്ലൈസ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. മന്ത്രിയുടെ അനുശോചന സന്ദേശത്തില്‍ നിന്ന് :
ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വിയുടെ അകാല വേര്‍പാടില്‍ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു. 2002 ല്‍ സന്ന്യാസം സ്വീകരിച്ചതുമുതല്‍ ആശ്രമത്തിന്റെ വിവിധ ചുമതലകള്‍ നിര്‍വ്വഹിച്ചുകൊണ്ട് ഗുരുവിന്റെ മൈത്രീദര്‍ശനങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ അക്ഷീണയത്നം ചെയ്ത സ്വാമിയുടെ വേര്‍പാടില്‍ ആശ്രമത്തിനുണ്ടായ വേദനയില്‍ പങ്കുചേരുന്നു.