IndiaLatest

ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതിക്ക് തുടക്കം

“Manju”

സഹകരണ മേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതിക്ക് തുടക്കമിട്ട് കേന്ദ്രസര്‍ക്കാര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഭക്ഷ്യധാന്യ സംഭരണശേഷി 700 ലക്ഷം ടണ്‍ വര്‍ദ്ധിപ്പിക്കാൻ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്രം അംഗീകാരം നല്‍കിയിരിക്കുന്നത്.

ധാന്യ സംഭരണശേഷി ഉയര്‍ത്തുന്നതിലൂടെ ലോകത്തിലെ ഏറ്റവും വലിയ ധാന്യ ബാങ്കായി മാറാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. കൂടാതെ, കൃഷി, കിസാൻ ക്ഷേമം, ഉപഭോക്തൃ കാര്യം, ബഹുജന വിതരണം തുടങ്ങി ഭക്ഷ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ക്കും കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.

നിലവില്‍, രാജ്യത്ത് പ്രതിവര്‍ഷം 3,100 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യയുടെ ധാന്യ സംഭരണശേഷി 47 ശതമാനം മാത്രമാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്ത് ധാന്യം സംഭരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അതിവേഗം തുടക്കമിടുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സംഭരണശേഷി 2,150 ലക്ഷം ടണ്ണായി ഉയര്‍ത്തുന്നതാണ്. കൂടാതെ, ഓരോ ബ്ലോക്കിലും 2,000 ടണ്‍ ശേഷിയുള്ള ഗോഡൗണ്‍ സ്ഥാപിക്കും.

Related Articles

Back to top button