KeralaKozhikodeLatest

ദിവംഗതനായി

“Manju”

 

കോഴിക്കോട് ഏരിയയിലെ ആത്മബന്ധുവായ  മുച്ചിലോട്ട് ബാലചന്ദ്രൻ (ബാലേട്ടൻ) (71 വയസ്സ്) നിര്യാതനായി. കോഴിക്കോട് ജില്ലയിൽ ശാന്തിഗിരി പരമ്പരയുടെ ആദ്യകാല പ്രവർത്തകനായ ബാലേട്ടൻ പരമ്പരയുടെ ഇന്ന് കാണുന്ന വളർച്ചയിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്.

വിശ്വ സാംസ്കാരിക നവോത്ഥാന കേന്ദ്രം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സ്ഥാപക പ്രസിഡണ്ട് കൂടിയാണ് ഏവരുടേയും സ്നേഹനിധിയായ ബാലേട്ടൻ.  പരേതരായ അപ്പുട്ടിയും
തിരുത്തിതാഴത്ത് ജാനകിയുമാണ് മാതാപിതാക്കൾ. ബി.എസ്.എൻ.എൽ. റിട്ട ഉദ്യോഗസ്ഥ മല്ലികയാണ് ഭാര്യ.
മകൻ : കൃപൻ. സഹോദരങ്ങൾ: കൗസു, പരേതനായ ദാസൻ, പരേതനായ നാണു, വിശ്വനാഥൻ, ജയരാജൻ, കൃഷ്ണപ്രസാദ്, മനോഹരൻ.

മരണാനന്തര ചടങ്ങുകളോട് അനുബന്ധിച്ച പ്രാർത്ഥന ഇന്ന് വൈകിട്ട് 6 മണിക്ക് മാങ്കാവിൽ ഉള്ള സഹോദരന്റെ (വിശ്വനാഥൻ) വസതിയിൽ വെച്ച് നടക്കുന്നതാണ്.
അന്ത്യ കർമ്മങ്ങൾ 7 മണിക്ക് മാനാരി ശ്മശാനത്തിൽ വെച്ച് നടക്കും.

Related Articles

Back to top button