Latest

കരടി വേഷം കെട്ടാന്‍ തയ്യാറായ പുരുഷന്‍മാരെ ആവശ്യമുണ്ട്

“Manju”

ഉത്തര്‍പ്രദേശ് ; കൃഷി നശിപ്പിക്കുന്ന മൃഗങ്ങളില്‍ നിന്നും, പ്രത്യേകിച്ച്‌ കുരങ്ങുകളില്‍ നിന്നും തങ്ങളുടെ വിളകളെ സംരക്ഷിക്കാൻ, ലഖിംപൂര്‍ ഖേരി ജില്ലയിലെ ചില ഗ്രാമങ്ങളിലെ കര്‍ഷകര്‍ ഒരു പഴയ തന്ത്രം സ്വീകരിച്ചിരിക്കുകയാണ്. അലഞ്ഞ് തിരിഞ്ഞു നടക്കുന്ന കന്നുകാലികളില്‍ നിന്നും കുരങ്ങൻമാരില്‍ നിന്നും വിളകളെ സംരക്ഷിക്കാൻ കരടികളുടെ വേഷം ധരിച്ച്‌ വയലുകളില്‍ കറങ്ങാൻ ആളുകളെ നിയമിച്ചിരിക്കുകയാണ് കര്‍ഷകര്‍.

കര്‍ഷകര്‍ പ്രതിദിനം 250 രൂപ നിരക്കിലാണ് മൃഗങ്ങളെ പേടിപ്പിക്കാൻ നിയമിച്ചിരിക്കുന്നത്. പുരുഷൻമാരെ മാത്രമാണ് ഈ ജോലിക്കായി നിയമിക്കുന്നത്. ഇത്തരത്തില്‍ കുരങ്ങുകളെയും വയലില്‍ അലഞ്ഞ് നടക്കുന്ന കന്നുകാലികളെയും നിയന്ത്രിച്ചില്ലെങ്കില്‍ കര്‍ഷകരുടെ മാസങ്ങളുടെ അധ്വാനം പാഴായി പോകുമെന്ന് ബജ്‌റംഗ് ഗഢ് ഗ്രാമത്തിലെ സഞ്ജീവ് മിശ്ര പറയുന്നു.

ഈ തന്ത്രം വിജയിക്കുകയും കൂടുതല്‍ പേര്‍ സ്വീകരിതായും കര്‍ഷകര്‍ പറയുന്നു. എന്നിരുന്നാലും, റെക്‌സിൻ കൊണ്ട് നിര്‍മ്മിച്ച കരടി വസ്ത്രം ധരിക്കുന്നത് എളുപ്പമല്ല, ചൂടും ഈര്‍പ്പവുമുള്ള സാഹചര്യങ്ങളില്‍ വയലുകളില്‍ നടക്കാനോ ഓടാനോ ബുദ്ധിമുട്ടാണ് അവര്‍ വ്യക്തമാക്കി.
“ഞാൻ ദിവസവും ഈ വേഷം ധരിക്കുന്നു, ഞാൻ വയലില്‍ അഞ്ച് തവണ ചുറ്റിക്കറങ്ങുകയും ബാക്കി സമയം ഒരു മരത്തിനടിയില്‍ ഇരിക്കുകയും ചെയ്യുന്നു. ഒമ്ബത് മണിക്കൂര്‍ ഡ്യൂട്ടിയില്‍ ഭാര്യ ചിലപ്പോഴൊക്കെ എന്നോടൊപ്പം ചേരാറുണ്ട്. എന്റെ ശരീരം മുഴുവൻ മൂടിയിരിക്കുന്നതിനാല്‍, മൃഗങ്ങളില്‍ നിന്ന് പരിക്കേല്‍ക്കുമെന്ന ഭയമില്ലാതെ എനിക്ക് സഞ്ചരിക്കാൻ കഴിയും” -ജോലിക്കാരില്‍ ഒരാളായ 26 വയസുകാരനായ രാജേഷ് കുമാര്‍ പറഞ്ഞു.

അതേ സമയം ഈ രീതി പകല്‍ സമയത്ത് വിജയകരമായി പ്രവര്‍ത്തിക്കുന്നു, എന്നാല്‍ രാത്രിയില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ അകറ്റാനുള്ള വഴികള്‍ ഞങ്ങള്‍ ഇപ്പോഴും കണ്ടെത്തുന്നുണ്ടെന്ന് ധധൗര ഗ്രാമത്തിലെ കര്‍ഷകനായ ലവ്‌ലേഷ് സിംഗ് പറഞ്ഞു.

Related Articles

Check Also
Close
Back to top button