KeralaLatestThiruvananthapuram

കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു.

“Manju”
ആശ്രമം പ്രതിനിധികള്‍ക്കൊപ്പം ഒരു സെല്‍ഫി

പോത്തന്‍കോട് : കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയുടെ പുത്രനുമായ ചാണ്ടി ഉമ്മന്‍ ഇന്ന് (9-6-2023 വെള്ളിയാഴ്ച) വൈകിട്ട് നാല് മണിക്ക്  പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു. ആശ്രമത്തിലെത്തിയ അദ്ദേഹത്തെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ രാജീവ് ദേവരാജ്, പബ്ലിക് റിലേഷന്‍സ് സീനിയര്‍ മാനേജര്‍ മനുനായര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസ് ഇന്‍ചാര്‍ജ് സ്വാമി സത്യചിത് ജ്ഞാനതപസ്വിയുമായി ദര്‍ശനമന്ദിരം റിസപ്ഷനില്‍ കൂടിക്കാഴ്ച നടത്തി. ഗുരുജ്യോതിയില്‍ ലയിച്ച ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വിയ്ക്ക ആദരാഞ്ജലികളര്‍പ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം.

 

Related Articles

Back to top button