KeralaLatest

ജൂണ്‍ 17-ന് മെട്രോയില്‍ എവിടെ പോകാനും 20 രൂപ മാത്രം

“Manju”

എറണാകുളം: ആറാം വാര്‍ഷിക ദിനാഘോഷത്തോടനുബന്ധിച്ച്‌ യാത്രക്കാര്‍ക്ക് സമ്മാനവുമായി കൊച്ചി മെട്രോ. കൊച്ചി മെട്രോയുടെ പിറന്നാള്‍ ദിനമായ ജൂണ്‍ പതിനേഴിന് യാത്രക്കാര്‍ക്കായി ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് മെട്രോ. അന്നേദിവസം 20 രൂപമാത്രമാണ് നിരക്ക് ഈടാക്കുക. ഈ നിരക്കില്‍ എവിടേയ്‌ക്ക് വേണമെങ്കിലും യാത്രക്കാര്‍ക്ക് മെട്രോയില്‍ യാത്ര ചെയ്യാവുന്നതാണ്.

30, 40, 50, 60 എന്നിങ്ങനെ വരുന്ന ടിക്കറ്റ് നിരക്കുകള്‍ക്ക് പകരം പതിനേഴാം തീയതി 20 രൂപയ്‌ക്ക് എത്ര ദൂരം വേണമെങ്കിലും ഒരു തവണ യാത്ര ചെയ്യാൻ സാധിക്കും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൊച്ചി മെട്രോ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

സാധാരണ കൊച്ചി മെട്രോയില്‍ മിനിമം ചാര്‍ജ് പത്ത് രൂപയും പിന്നീടുള്ള ഓരോ പോയിന്റിനും പത്ത് രൂപ വീതം കൂട്ടി 10, 20, 30, 40 എന്നീ നിരക്കിലാണ് ടിക്കറ്റിന് ചാര്‍ജ് ഈടാക്കുന്നത്. ജൂണ്‍ 17-ന് മിനിമം ചാര്‍ജായ പത്ത് രൂപ നിരക്ക് തുടരും.

 

Related Articles

Back to top button