KeralaLatest

ജനനി ദിവ്യ ജ്ഞാന തപസ്വിനിയെ ശാന്തിഗിരി ആശ്രമം ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി.

“Manju”

 

ജനനി ദിവ്യ ജ്ഞാനതപസ്വിനിയെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തി

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം ഡയറക്ടർ ബോർഡ്‌ അംഗവും ഓർഗനൈസിംഗ് സെക്രട്ടറിയുമായ സ്വാമി ഗുരുമിത്രൻ ജ്ഞാന തപസ്വി 2023 മെയ് 30 ാം തീയതി ചൊവ്വാഴ്ച്ച ഗുരുജ്യോതിയിൽ ലയിച്ചതിനെ തുടർന്ന് ഒഴിവു വന്നിട്ടുള്ള ഡയറക്ടർ സ്ഥാനത്തേക്ക് ഗുരുധർമ്മപ്രകാശസഭയിലെ മുതിര്‍ന്ന അംഗം സര്‍വ്വാദരണീയ ജനനി ദിവ്യ ജ്ഞാന തപസ്വിനിയെ ഉള്‍പ്പെടുത്തി. ഇന്ന് (14-06-2023 ബുധന്‍) കൂടിയ ഗുരുധര്‍മ്മപ്രകാശസഭ (ജനറല്‍ കൌണ്‍സില്‍) യോഗമാണ് ഗുരുനിര്‍ദ്ദേശപ്രകാരം തീരുമാനമെടുത്തതെന്ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അറിയിച്ചു.

Related Articles

Back to top button