LatestThiruvananthapuram

ലുലുവിൽ നോൺ സ്റ്റോപ്പ് ഷോപ്പിംഗ്

“Manju”

തിരുവനന്തപുരം: ലുലു മാളിൽ നാളെ മുതൽ ഒമ്പത് വരെ നൈറ്റ് ഷോപ്പിംഗും നോൺ സ്റ്റോപ്പ് ഷോപ്പിംഗും. നാളെ രാവിലെ ഒൻപത് മുതലാണ് നോൺ സ്റ്റോപ്പ് ഷോപ്പിംഗ് ആരംഭിക്കുന്നത്. ഈ ദിവസങ്ങളിൽ രാവിലെ 9 മുതൽ പുലർച്ചെ 3 വരെയാണ് ലുലു പ്രവർത്തിക്കും. നൈറ്റ് ഷോപ്പിംഗ് പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി മാളിലെ എല്ലാ ഷോപ്പുകളിലും നാല് ദിവസവും 50 ശതമാനം വരെ ഇളവ് നൽകും. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉൾപ്പെടെ ഡിസ്‌കൗണ്ട് ഓഫറുകളും ഇതിൽ ലഭ്യമായിരിക്കും.

6 മുതൽ 9 വരെ ലുലു ഹൈപ്പർമാർക്കറ്റ്, ഫാഷൻസ്റ്റോർ, കണക്ട്, ഫൺടൂറ അടക്കമുള്ള ലുലുവിന്റെ എല്ലാ ഷോപ്പുകളിലും മാളിലെ 170ലധികം വരുന്ന റീട്ടെയ്ൽ ഷോപ്പുകളിലും 50 ശതമാനം വരെ ഇളവും പ്രത്യേക ഡിസ്‌ക്കൗണ്ടും ലഭിക്കും. ഇലക്ട്രോണിക് ഉപകരണങ്ങളടക്കം അപ്രതീക്ഷിത വിലക്കുറവിൽ സ്വന്തമാക്കാൻ കഴിയുന്ന ലൈവ് ഓപ്ഷനുകളും ഒരുക്കും. ഫുഡ് കോർട്ടിലെ എല്ലാ ഷോപ്പുകളും മുഴുവൻ സമയവും പ്രവർത്തിക്കും. എൻഡ് ഓഫ് സീസൺ സെയിൽ 23നാണ് അവസാനിക്കുന്നത്.

മാളിലെ ഏത് ഷോപ്പിൽ നിന്നും 2,500 രൂപയ്ക്ക് പർച്ചേസ് നടത്തുന്ന ഉപഭോക്താക്കൾക്കായി ഷോപ്പ് ആൻഡ് വിൻ പദ്ധതിയുമുണ്ട്. ഓഗസ്റ്റ് 6ന് അവസാനിക്കുന്ന പദ്ധതിയിലെ നറുക്കെടുപ്പിലെ വിജയിക്ക് എക്‌സ് യു.വി 300 കാറും, രണ്ടാം സമ്മാനം നേടുന്നയാൾക്ക് ഏഥർ ഇലക്ട്രിക് സ്‌കൂട്ടറും മൂന്നാം സമ്മാനം നേടുന്നയാൾക്ക് ഹയാത്ത് റീജൻസിയിൽ ഒരു ദിവസം സൗജന്യ താമസത്തിനുള്ള കൂപ്പണും ലഭിക്കും.

6 മുതൽ 9 വരെയുള്ള ദിവസങ്ങളിലെ ഷോപ്പിംഗ് സമയം, ഇളവുകളുടെ വിവരങ്ങൾ എന്നിവ അറിയാൻ ഓഗ്‌മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബിൽബോർഡ് തയ്യാറാക്കിയിട്ടുണ്ട്. ബിൽ ബോർഡിലെ ക്യു.ആർ കോഡ് സ്‌കാൻ ചെയ്‌ത് നൈറ്റ് ഷോപ്പിംഗിനെക്കുറിച്ചുള്ള വിവരങ്ങൾ തത്സമയം മനസിലാക്കാനാകും. മാളിലെ ഗ്രാൻഡ് എട്രിയത്തിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, റീജിയണൽ മാനേജർ അനൂപ് വർഗീസ്, ലുലു മാൾ ജനറൽ മാനേജർ ഷെറീഫ് കെ.കെ, ലുലു റീട്ടെയ്ൽ ജനറൽ മാനേജർ രാജേഷ് ഇ.വി, ബയിംഗ് മാനേജർ റഫീഖ് സി.എ, ലുലു ഫൺടൂറ മാനേജർ എബിസൺ സക്കറിയാസ് തുടങ്ങിയവർ ചേർന്നാണ് എ.ആർ ബിൽബോർഡ് പുറത്തിറക്കിയത്.

Related Articles

Check Also
Close
Back to top button