KeralaLatestThiruvananthapuram

വാസശ്രീ പദ്ധതി പ്രകാരമുള്ള വീടുകളുടെ ശിലാസ്ഥാപനം നടത്തി

“Manju”

 

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം സ്നേഹപുരം യൂണിറ്റിൽ വാസു എൻ ., വത്സല ടി എസ് ദമ്പതികളും, ബാലൻ എൻ മാളൂ പി ദമ്പതികളും, പ്രമീള രവീന്ദ്രനും നിർമ്മിക്കുന്ന വീടുകളുടെ ശിലാസ്ഥാപന കർമ്മം ശാന്തിഗിരി ആശ്രമം ഓപ്പറേഷന്‍സ് ചീഫ് സ്വാമി വിശ്വബോധജ്ഞാന തപസ്വി ഇന്ന് രാവിലെ 10 മണിക്ക് നിർവഹിച്ചു. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഇന്‍ചാര്‍ജ് സ്വാമി ജ്യോതിർപ്രഭ ജ്ഞാന തപസ്വി, ബ്രഹ്മചാരി ഗുരുദത്ത് കെ.എസ്, അസിസ്റ്റൻറ് ജനറൽ മാനേജർ തിരുവനന്തപുരം ഏരിയ (റൂറൽ) എം.പി. പ്രമോദ്, ഏരിയ കോര്‍ഡിനേറ്റർമാരും മറ്റ് ആത്മബന്ധുക്കളും ചടങ്ങുകളിൽ പങ്കെടുത്തു. ശാന്തിഗിരി വിശ്വസംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ വാസശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രമീള രവീന്ദ്രൻ, വത്സല ടി എസ് ,മാളു പി എന്നിവർക്ക് ആശ്രമം വീട് വെയ്ക്കുവാന്‍ സ്ഥലം അനുവദിക്കുകയുണ്ടായി. ഈ സ്ഥലത്തു നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ഇന്ന് തുടക്കം കുറിച്ചത്.

Related Articles

Back to top button