KeralaLatest

തിരുവനന്തപുരത്ത് ഉമ്മൻചാണ്ടി സ്മരണാഞ്ജലി നാളെ

“Manju”

തിരുവനന്തപുരം: വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെയും തിരുവനന്തപുരം പൗരാവലിയുടെയും നേതൃത്വത്തിൽ നാളെ (22/07/2023) തലസ്ഥാനനഗരിയിൽ ഉമ്മൻ ചാണ്ടി സ്മരണാഞ്ജലി നടക്കും. വൈകിട്ട് 5.30 ന് ഗാന്ധി പാർക്കിൽ നടക്കുന്ന പരിപാടിയിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു, തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയസ് മെത്രാപ്പൊലീത്ത, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, എം.എൽ.എ മാരായ രമേശ് ചെന്നിത്തല, കടകംപളളി സുരേന്ദ്രൻ, ജി. സ്റ്റീഫൻ, കെ. ആൻസലൻ, എം.വിൻസന്റ്, മുൻ സ്പീക്കർ എം.വിജയകുമാർ, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, എം.എ. വാഹിദ്, കെ. എസ്. ശബരീനാഥൻ, പന്തളം സുധാകരൻ, അഡ്വ. മുനീർ, കടയറ നസീർ, ഇ.എം. നജീബ്, ചെറിയാൻ ഫിലിപ്പ്, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, കരമന ജയൻ, ലത്തീഫ് കഴക്കൂട്ടം, രഘുചന്ദ്രൻ നായർ, പി.റ്റി.ചാക്കോ, ജോർജ്ജ് സെബാസ്റ്റ്യൻ, അഡ്വ. തേക്കട അനിൽകുമാർ, സിന്ദൂരം ചാരിറ്റീസ് ചെയർമാൻ സബീർ തിരുമല, വയലാർ രാമവർമ്മ സാംസ്കാരിക വേദി പ്രസിഡന്റ് ഡോ.ജി.രാജ്‌‌മോഹൻ, സെക്രട്ടറി മണക്കാട് രാമചന്ദ്രൻ തുടങ്ങി രാഷ്ടീയ കലാസാംസ്കാരിക സാമൂഹിക മേഖലകളിലെ പ്രമുഖരും മതമേലദ്ധ്യക്ഷൻമാരും പങ്കെടുക്കും.

Related Articles

Back to top button