InternationalKeralaLatest

വയലാർ കർമ്മസേവന പുരസ്കാരം ഡോ.കെ.ജെ.പുരുഷോത്തമിന്

“Manju”

തിരുവനന്തപുരം : ജീവകാരുണ്യമേഖലയിലെയും ആതുരസേവനരംഗത്തെയും മികവിന് വയലാർ രാമവർമ്മ സാംസ്കാരിക വേദി ഏർപ്പെടുത്തുന്ന കർമ്മസേവന പുരസ്കാരം കർണാടകയിലെ പ്രമുഖ സംരഭകനും മാസിഡോണിയയിലെ ഓണററി കൗൺസിലുമായ ഡോ.കെ.ജെ.പുരുഷോത്തമിന്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ആഗസ്റ്റ് 3 ന് ഭാരത് ഭവനിൽ വെച്ച് നടക്കുന്ന വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ പതിനഞ്ചാം വാർഷികസമ്മേളനത്തിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിളള പുരസ്കാരം സമ്മാനിക്കുമെന്ന് വയലാർ രാമവർമ്മ സാംസ്കാരികവേദി പ്രസിഡന്റ് ഡോ.ജി.രാജ്‌‌മോഹൻ അറിയിച്ചു. ബ്രട്ടീഷ് റീഗൽ അവാർഡ്, ഹൗസ് ഓഫ് കോമൺ യു.കെ.പാർലമെന്റ് പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഡോ.കെ.കെ. പുരുഷോത്തമിന് ഇതിനകം ലഭിച്ചിട്ടുണ്ട്.

 

Related Articles

Back to top button