KeralaLatest

ആശ്രമ കുംഭം നിറച്ചു

“Manju”

പോത്തന്‍കോട് : മൂന്ന് മാസത്തിലൊരിക്കല്‍ നിറയ്ക്കുന്ന ആശ്രമകുംഭം ഇന്ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നിറച്ചു. രാവിലെ 8.45 നാണ് ആശ്രമം കുംഭംനിറച്ചത്. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സന്ന്യാസി സന്ന്യാസിനിമാര്‍, ബ്രഹ്മചാരി ബ്രഹ്മചാരിണിമാര്‍ എന്നിവര്‍ രാവിലെ പര്‍ണ്ണശാലയില്‍ പുഷ്പസമര്‍പ്പണം നടത്തി. തുടര്‍ന്ന് ആത്മബന്ധുക്കളും പുഷ്പസമര്‍പ്പണത്തില്‍ പങ്കുചേര്‍ന്നു. ശാന്തിഗിരി ആശ്രമത്തില്‍ പൗര്‍ണ്ണമി ദിവസമായ ഇന്ന് നവപൂജിതം വ്രതാരംഭവും കുറിച്ചു. ഓഗസ്റ്റ് 22 നാണ് ഗുരുവിന്റെ ജന്മദിനമായ നവപൂജിതം ആഘോഷങ്ങള്‍ നടക്കുക.

Related Articles

Back to top button