IndiaLatest

ചന്ദ്രയാന്‍3 ; ചന്ദ്രനിലെത്താന്‍ ഇനി രണ്ടാഴ്ച മാത്രം

“Manju”

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍3 ചന്ദ്രനിലെത്താന്‍ ഇനി രണ്ടാഴ്ച മാത്രം. ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ എത്തിയ ശേഷമുള്ള രണ്ടാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയിലായിരിക്കും ഭ്രമണ പഥ മാറ്റം. ഈ മാസം 17ന് ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ അടുത്തെത്തുമ്പോള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും ലാന്‍ഡറും വേര്‍പെടും. തുടര്‍ന്ന് വിക്രം ലാന്‍ഡര്‍ ഒറ്റക്ക് സഞ്ചരിക്കും.

പേടകത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്നും 23ന് തന്നെ സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്തുമെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു. എഞ്ചിനുകള്‍ തകരാറിലായാല്‍ പോലും സോഫ്റ്റ് ലാന്‍ഡിങ് നടത്താനാകുന്ന തരത്തിലാണ് ലാന്‍ഡറിനെ സജ്ജമാക്കിയിരിക്കുന്നതെന്ന് ചെയര്‍മാന്‍ എസ് സോമനാഥ് വ്യക്തമാക്കി

Related Articles

Back to top button