ArticleHealthIndiaInternationalKeralaLatestThiruvananthapuram

ശാന്തിഗിരിയില്‍ ആയുര്‍വേദ ഇമ്യൂണിറ്റി ക്ലിനിക്കിന് തുടക്കമായി

“Manju”

അയുഷിന്റെയും AMMOI, AMAI, AHMA, സംസ്ഥാന ആരോഗ്യ വകുപ്പ് ഇവയുടെ സംയുക്ത സംരംഭമായ ആയുഷ് ഷീല്‍ഡ് (ആയുഷ് ഷീല്‍ഡ് ഇമ്യൂണിറ്റി ക്ലിനിക്) പ്രവര്‍ത്തനം ശാന്തിഗിരി ആയുര്‍വേദ സിദ്ധ ഹോസ്പിറ്റലുകളില്‍  ആരംഭിച്ചു. ഇതിന്റെ  സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു.

കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ആരോഗ്യമേഖലയ്ക്ക് ഭീഷണിയായി മഴക്കാല രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയ സാഹചര്യത്തില്‍ ശാന്തിഗിരി ഹെല്‍ത്ത്‌കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ശാന്തിഗിരിയുടെ കേരളത്തിലുടനീളമുള്ള ആശുപത്രികളില്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള മരുന്നുകള്‍ ഇതിന്റെ ഭാഗമായി വിതരണം ആരംഭിച്ചു. കേന്ദ്ര ആയുഷ് ഡിപ്പാര്‍ട്ടുമെന്റിന്റെയും സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ശാന്തിഗിരിയുടെ ഇമ്യൂണിറ്റി ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക.

നിലവിലെ സാഹചര്യത്തില്‍ കര്‍ക്കിടക ചികിത്സയുടെ പ്രാധാന്യം ഏറുന്നു എന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു. ആയുര്‍വേദ മരുന്നുകള്‍ക്കൊപ്പം പ്രത്യേക ധാന്യങ്ങളും ചേര്‍ത്തുണ്ടാക്കുന്ന കര്‍ക്കിടകക്കഞ്ഞി, കര്‍ക്കിടക മാസത്തില്‍ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ആയുഷ് ഡിപ്പാര്‍ട്ടുമെന്റും, സംസ്ഥാന സര്‍ക്കാര്‍, AMMOI, AMAI, AHMA എന്നീ സംഘടനകളും സംയുക്തമായി 8,000 ആയുഷ് ഷീല്‍ഡ് ഇമ്യൂണിറ്റി ക്ലിനിക്കുകള്‍ നടപ്പാക്കുവാനാണ് പദ്ധതി എന്ന് AHMA സംസ്ഥാന പ്രസിഡന്റ് ഡോ.വിജയകുമാര്‍ നങ്ങേലി അറിയിച്ചു. പ്രസ്തുത ചടങ്ങില്‍ ശാന്തിഗിരി ആശ്രമത്തെ പ്രതിനിധീകരിച്ച് ശ്രീ. ജോയി, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, എറണാകുളം ഏരിയ ഓഫീസ്,  ശ്രീ. രാജീവ്, മാനേജര്‍ (എസ്.എച്ച്.ആര്‍. ഒ), ശ്രീ.അഖില്‍, ഡെപ്യൂട്ടി മാനേജര്‍, എറണാകുളം ഏരിയ ഓഫീസ്,  ക്യാപ്റ്റന്‍ മോഹന്‍ദാസ്, ഡോ. കിഷോര്‍, ഡോ. ആതിര, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍, എസ്.എ.എസ്.എച്ച്, ചിറ്റൂര്‍ റോഡ്, എറണാകുളം എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button