LatestMalappuram

ജെസിഐ ഇന്ത്യയുടെ നാഷണൽ പ്രസിഡന്റ് അനീഷ് സി മാത്യുവിന്എടപ്പാളിൽ ഉജ്ജ്വല സ്വീകരണം

“Manju”

മലപ്പുറം

ജെസിഐഇന്ത്യയുടെ നാഷണൽ പ്രസിഡൻ്റിന് എടപ്പാളിൽ ഉജ്ജ്വല സ്വീകരണം നൽകി.
അക്കൗണ്ട്സ് അക്കാദമിയിൽ നടന്ന ഊഷ്മളമായ സ്വീകരണ ചടങ്ങിൽ ജെസി ഐഇന്ത്യയുടെ ദേശീയ അദ്ധ്യക്ഷൻ അനീഷ്.സി.മാത്യു തിരഞ്ഞെടുത്ത പ്രതിഭകൾക്ക് ഉപഹാരങ്ങൾ നൽകി. ദൃശ്യമാദ്ധ്യമ രംഗത്ത് എടപ്പാളിലെ നിറസാന്നിദ്ധ്യo സഞ്ജിത് .എ.നാഗിനും ,പത്രമാദ്ധ്യമ രംഗത്തെ പ്രവർത്തന മികവിന് ഉണ്ണി ശുകപുരത്തിനും ഔട്ട് സ്റ്റാന്റിംഗ് മീഡിയാ പേഴ്സൺ അവാർ‌ഡ്‌ നൽകി ആദരിച്ചു. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എം.നവ്യയെയും ,ആരോഗ്യരംഗത്തെ സ്തുത്യർഹമായ സേവനത്തിന് പിആർഒ സൈനബയെയും ചടങ്ങിൽ ആദരിച്ചു.ജെസിഐ എടപ്പാൾ പ്രസിഡൻറ് പ്രകാശ് പുളിക്കപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ സോൺ പ്രസിഡൻ്റായ സനിൽകുമാർ, വ്യാപാരി വ്യവസായി ജില്ലാ വൈസ് പ്രസിഡൻ്റ് ഇ.പ്രകാശ് എന്നിവരും
ജെസിഐഅംഗങ്ങളും പങ്കെടുത്തു.
പി.വി.എസ്

Related Articles

Back to top button