IndiaLatest

ദേശീയ സ്മാര്‍ട്ട് സിറ്റി പുരസ്‌കാരം ഇൻഡോറിന്

“Manju”

അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച്‌ ജനങ്ങളുടെ ജീവിത സാഹചര്യം ഉയര്‍ത്തുന്ന മികച്ച നഗരമായി ഇൻഡോര്‍. കേന്ദ്ര ഭവന ധനകാര്യ മന്ത്രാലയത്തിന്റെ 2022-ലെ സ്മാര്‍ട്ട് സിറ്റീസ് മിഷൻ അവാര്‍ഡാണ് മദ്ധ്യപ്രദേശ് സ്വന്തമാക്കിയത്.

മികച്ച നഗരമായി ഇൻഡോറിനെയും മികച്ച സംസ്ഥാനമായി മദ്ധ്യപ്രദേശിനെയും തിരഞ്ഞെടുത്തു. മികച്ച രണ്ടാമത്തെ നഗരമായി സൂറത്തിനെയും മൂന്നാമത്തെ നഗരമായി ആഗ്രയയെും തിരഞ്ഞെടുത്തു. മികച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ തമിഴ്‌നാട് രണ്ടാം സ്ഥാനവും രാജസ്ഥാൻ മൂന്നാം സ്ഥാനവും ഉത്തര്‍പ്രദേശ് നാലാം സ്ഥാനവും കരസ്ഥമാക്കി. സെപ്റ്റംബര്‍ 27-ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു സമ്മാനം നല്‍കും.

സുസ്ഥിര വികസനത്തിന് ഉതകുന്ന വിവിധ പദ്ധതികള്‍ എപ്രകാരം അവതരിപ്പിക്കുകയും എത്ര കാലത്താമസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കിയെന്നത് പുരസ്‌കാരത്തിന്റെ മാനദണ്ഡമായിരുന്നു. കഴിഞ്ഞ ആറ് കൊല്ലമായി ഇൻഡോറാണ് രാജ്യത്തെ വൃത്തിയുള്ള നഗരം. 2022-ലെ സ്വച്ഛ് സര്‍വേക്ഷൻ 2022-ല്‍ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി മദ്ധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മദ്ധ്യപ്രദേശിലെ ഏറ്റവും വലിയ നഗരമാണ് ഇൻഡോര്‍. 35 ലക്ഷം ജസംഖ്യയുള്ള നഗരത്തില്‍ 1,900 ടണ്‍ മാലിന്യമാണ് പ്രതിദിനം ഉണ്ടാകുന്നത്.

ഇതില്‍ 1,200 ടണ്‍ ഈര്‍പ്പരഹിതമായ മാലിന്യവും 700 ടണ്‍ ഈര്‍പ്പമുള്ള മാലിന്യവുമാണ്. ഈ മാലിന്യങ്ങള്‍ ആറ് വിഭാഗങ്ങളിലായി വേര്‍തിരിച്ച്‌ മാലിന്യ പ്ലാന്റില്‍ എത്തിച്ചാണ് സംസ്‌കരിക്കുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന ഈര്‍പ്പമുള്ള മാലിന്യത്താല്‍ പ്രവര്‍ത്തിക്കുന്ന ബയോ സിഎൻജി പ്ലാൻും ഇൻഡോറിലുണ്ട്. 17,000 മുതല്‍ 18,000 കിലോ ബയോ സിഎൻജിയും 10 ടണ്‍ ജൈവവളവും ഉത്പാദിപ്പിക്കാൻ പ്ലാന്റിന് കഴിയും. ഇത്തരത്തില്‍ ബയോ സിഎൻജി ഉപയോഗിച്ച്‌ 150-ഓളം സിറ്റി ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. മാലിന്യ സംസ്‌കരണത്തിലൂടെ കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 14.45 കോടി രൂപ വരുമാനമാണ് ഇൻഡോര്‍ മുൻസിപ്പാലിറ്റി നേടിയത്. ഇതാണ് ഇൻഡോറിനെ മികച്ച വൃത്തിയുള്ള നഗരമായി കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുക്കാൻ കാരണമായത്.

2015 ജൂണിലാണ് കേന്ദ്രസര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റി മിഷൻ (എസ്സിഎം) പദ്ധതി ആരംഭിച്ചത്. നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തില്‍ ആരംഭിച്ച പദ്ധതിയാണിത്. എസ്സിഎമ്മിന് കീഴിലുള്ള മൊത്തം നിര്‍ദ്ദിഷ്ട പദ്ധതികളില്‍ 1,10,635 കോടി രൂപയുടെ 6,041 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു, ബാക്കിയുള്ള 60,095 കോടി രൂപയുടെ 1,894 പദ്ധതികള്‍ 2024 ജൂണ്‍ 30-നകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button