KeralaLatestSanthigiri NewsThiruvananthapuram

വിഭവങ്ങൾ എത്തിച്ചേർന്നു

“Manju”

പോത്തന്‍കോട് : ‍ നവപൂജിതം-97 ആഘോഷത്തോടനുബന്ധിച്ച് വിവിധ ഏരിയകളിൽ നിന്ന് കേന്ദ്രാശ്രമത്തിൽ വിഭവങ്ങൾ എത്തിച്ചേർന്നു. ആഗസ്റ്റ് 15 മുതലാണ് നവപൂജിതത്തോടനുബന്ധിച്ചുള്ള വിഭവസമാഹരണം ആരംഭിച്ചത്. സന്ന്യാസി സന്ന്യാസിനിമാരുടെ നേത‍ൃത്വത്തില്‍ ആശ്രമം ബ്രാഞ്ചുകളില്‍ നിന്നും വിഭവം വാഹനങ്ങളില്‍ കേന്ദ്രാശ്രമത്തിലെത്തിച്ച് പ്രാര്‍ത്ഥനാപൂര്‍വ്വം സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഈ വിഭവങ്ങളുപയോഗിച്ചാണ് വിശേഷദിവസങ്ങളിലെ ഭക്ഷണംപാചകം ചെയ്യുന്നത്. 21 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ ശാന്തിഗിരി പരമ്പര ആഘോഷിക്കുന്ന നവപൂജിതം സമ്മേളനം നാളെ രാവിലെ 9.30 ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരിതെളിക്കുന്നതോടെ ആരംഭിക്കും.

Related Articles

Back to top button