IndiaLatest

ബോഗണ്‍വില്ല ഫെസ്റ്റിവലിന് ഒരുങ്ങി രാജ്യ തലസ്ഥാനം

“Manju”

ചരിത്രത്തിലാദ്യമായി നടക്കുന്ന ബോഗണ്‍വില്ല ഫെസ്റ്റിവലിന് ഒരുങ്ങി തലസ്ഥാനം. ഡല്‍ഹിയിലെ ഗാര്‍ഡന്‍ ഓഫ് ഫൈവ് സെന്‍സസില്‍ ഇന്ന് (ഏപ്രില്‍ 14) മുതല്‍ 16 വരെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കടലാസ്പൂവ് എന്നും അറിയപ്പെടുന്ന ബോഗണ്‍വില്ലയുടെ വ്യത്യസ്ത നിറത്തിനും രൂപത്തിലുമുള്ള പൂക്കള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. ബോഗണ്‍വില്ലയുടെ ബോണ്‍സായി ചെടികളും ഗാര്‍ഡന്‍ ട്രേയിലുള്ള ചെടികളുമാണ് ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണം. ഡല്‍ഹി ടൂറിസം കൗണ്‍സിലാണ് പരിപാടിയുടെ സംഘാടകര്‍.

 

Related Articles

Back to top button