Latest

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21.21 കോടി പിന്നിട്ടു

“Manju”

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 44.35 ലക്ഷം പേര്‍ മരിച്ചു. നിലവില്‍ ഒരു കോടി എഴുപത്തിയൊന്‍പത് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

അമേരിക്കയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. തൊണ്ണൂറായിരത്തോളം പേര്‍ക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി എണ്‍പത്തിയഞ്ച് ലക്ഷമായി ഉയര്‍ന്നു. 6.44 ലക്ഷം പേര്‍ മരിച്ചു.

Related Articles

Back to top button