HealthKeralaLatest

വീണ്ടുംനിപ; നിപയ്ക്ക് എതിരെ പ്രതിരോധിക്കൂ..

“Manju”

തിരുവനന്തപുരം : വീണ്ടുമൊരു പകർച്ചവ്യാധിയിലേക്ക് കേരളം പോകുകയാണ്. നിപ കോഴിക്കോട് പ്രദേശത്ത് സ്ഥിരീകരിച്ചിരിക്കുന്നു. വീണ്ടും പകർച്ചവ്യാധികൾക്ക് നേരെ ജാഗരൂകരാകേണ്ടിയിരിക്കുന്നു.
ശരീരത്തിനുള്ളിൽ വൈറസ് പ്രവേശിച്ച് നാലു മുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ ഉണ്ടാകും. പനിയും, തലവേദനയും, തലകറക്കവും, ബോധക്ഷയം ഇവയാണ് പ്രധാന ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനം പുരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ലക്ഷണങ്ങൾ ആരംഭിച്ചാൽ ചിലപ്പോൾ കോമാവസ്ഥയിലേക്ക് പോകാനും സാധ്യതയുണ്ട്, അത് തലച്ചോറിനെയും ശ്വാസകോശത്തെയും ബാധിക്കാം. RTPCR പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.
അസുഖം വന്നതിനുശേഷമുള്ള ചികിത്സ പലരിലും മിക്കപ്പോഴും അതിസങ്കീർണമാണ്. അതിനാൽ പ്രതിരോധമാണ് ഏറ്റവും പ്രധാനം.
മുൻകരുതലുകൾ
-വവ്വാലിലൂടെയാണ് പ്രധാനമായും വൈറസ് പകരുന്നത് എന്നാണ് ഇപ്പോൾ കരുതുന്നത്. അതിനാൽ പഴവർഗ്ഗങ്ങൾ കഴിക്കുമ്പോൾ വവ്വാൽ കടിച്ച പേരയ്ക്കാ, മാങ്ങ, ചാമ്പക്ക പോലുള്ള കായ്ഫലങ്ങൾ ഒഴിവാക്കുക. പന്നി മാംസവും ഒഴിവാക്കുക.
-രോഗം പകരാതിരിക്കാൻ മാസ്ക് ഉപയോഗിക്കുക.
N95 മാസ്ക്കുകൾ നിപ വൈറസിനെ പ്രതിരോധിക്കും.
-സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം.
-സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. -രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ വൈദ്യസഹായം തേടണം.
-രോഗബാധിതരിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കണം. രോഗികളുമായി ഇടപെടുമ്പോൾ മാസ്കും, ഗ്ലൗസും, ഗൗണും ഉപയോഗിക്കണം.
-രോഗബാധിതരെ സന്ദർശിക്കുന്നത് ഒഴിവാക്കുക.

ഡോ.ബി.രാജ്കുമാർ
മെഡിക്കൽ സൂപ്രണ്ട് (ആയുർവേദ),
ശാന്തിഗിരി ഹെൽത്ത്കെയർ & റിസർച്ച് ഓർഗനൈസേഷൻ

Related Articles

Back to top button