IndiaLatest

വാട്സ്‌ആപ്പ് ചനല്‍ ആരംഭിച്ച്‌ പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: വാട്സ്‌ആപ്പ് ചനല്‍ ആരംഭിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹ്യമാദ്ധ്യമമായ എക്സിലൂടെ ആയിരുന്നു പുതിയ തുടക്കത്തെ കുറിച്ച്‌ അദ്ദേഹം അറിയിച്ചത്. ചാനലിന്റെ ലിങ്കും എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വാട്സ് ആപ്പ് പുതിയ ഫീച്ചറായ ചാനല്‍ ഉപയോക്താക്കള്‍ക്ക് പരിചയപ്പെടുത്തിയത്. മാര്‍ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്. ഇതിന് പിന്നാലെ പ്രമുഖര്‍ പലരും വാട്സ് ആപ്പ് ചാനല്‍ ആരംഭിച്ചിരുന്നു.

150 ലധികം രാജ്യങ്ങളില്‍ ഒന്നിച്ചാണ് വാട്സ് ആപ്പ് ചാനല്‍ ആരംഭിച്ചത്. ‘ഞങ്ങള്‍ ആഗോളതലത്തില്‍ വാട്ട്‌സ്‌ആപ്പ് ചാനലുകള്‍ അവതരിപ്പിക്കുകയാണ്, ആളുകള്‍ക്ക് വാട്ട്‌സ്‌ആപ്പില്‍ പിന്തുടരാൻ കഴിയുന്ന ആയിരക്കണക്കിന് പുതിയ ചാനലുകള്‍ ഇന്ന് ആരംഭിക്കുന്നു. പുതിയ ‘അപ്‌ഡേറ്റ്സ്’ ടാബില്‍ നിങ്ങള്‍ക്ക് ചാനലുകള്‍ കാണാനാകും.’ എന്നാണ് വാട്സ് ആപ്പ് ചാനലിനെക്കുറിച്ച്‌ മാര്‍ക് സക്കര്‍ബര്‍ഗ് അറിയിച്ചത്.

വാട്‌സ്‌ആപ്പ് ചാനലുകള്‍ ആരംഭിക്കാനായി ആദ്യം വാട്‌സ്‌ആപ്പ് അപ്‌ഡേറ്റ് ചെയ്യണം. അപ്‌ഡേറ്റഡ് വേര്‍ഷനില്‍ മാത്രമാണ് ഇത് ലഭിക്കുക. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാണ്. വാട്സ്‌ആപ്പ് തുറന്ന് സ്‌ക്രീനിന്റെ താഴെ ലഭ്യമായ അപ്ഡേറ്റ് ടാബില്‍ ടാപ്പ് ചെയ്യുക. ചാനലുകളുടെ ലിസ്റ്റ് പ്രത്യക്ഷപ്പെടും. ഒരു ചാനല്‍ പിന്തുടരുന്നതിനായി അതിന്റെ പേരിന് അടുത്തുള്ള ‘+’ ബട്ടണില്‍ ടാപ്പ് ചെയ്യുക. പ്രൊഫൈലും വിവരണവും കാണുന്നതിന് ചാനലിന്റെ പേരില്‍ ടാപ്പ് ചെയ്യാം.

+ ഐക്കണ്‍ ടാപ്പുചെയ്യുക., തുടര്‍ന്ന് പുതിയ ചാനല്‍ തിരഞ്ഞെടുക്കുക. Get Stated എന്നതില്‍ ടാപ്പ് ചെയ്യുക.വാട്‌സ്‌ആപ്പ് ചാനല്‍ സൃഷ്ടിക്കുന്നതിന് Terms of service and privacy policy അംഗീകരിക്കുക. ചാനലിനായി ഒരു പേര് തിരഞ്ഞെടുത്ത് ചാനല്‍ സൃഷ്ടിക്കുക. ഭാവിയില്‍ എപ്പോള്‍ വേണമെങ്കിലും നിങ്ങളുടെ ചാനലിന്റെ പേര് മാറ്റാനാകും. ഐക്കണ്‍ ചേര്‍ത്ത് നിങ്ങളുടെ ചാനല്‍ വ്യക്തിഗതമാക്കുക. ഫോണില്‍ നിന്ന് ഫോട്ടോയും തിരഞ്ഞെടുക്കാവുന്നതാണ്. നിങ്ങളുടെ ചാനല്‍, അതിന്റെ ഉദ്ദേശ്യം, അത് നല്‍കുന്ന സേവനങ്ങള്‍ എന്നിവ സംഗ്രഹിച്ചുകൊണ്ട് ഒരു ചാനല്‍ വിവരണം തയ്യാറാക്കുക. തുടര്‍ന്ന Create channel ടാപ്പ് ചെയ്യുന്നതോടെ ചാനല്‍ സൃഷ്ടിക്കപ്പെട്ട് കഴിഞ്ഞു.

Related Articles

Back to top button