IndiaLatest

ഏറ്റവും കൂടുതല്‍ ഇസിജി ;ഗിന്നസ് നേട്ടത്തില്‍ പ്രമുഖ ആശുപത്രി

“Manju”

24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ ഇലക്‌ട്രോകാര്‍ഡിയോഗ്രാം സ്‌ക്രീനിംഗ് (ഇസിജി) നടത്തിയതിന് ഗിന്നസ് ബുക്കില്‍ ഇടം നേടി ബെംഗളൂരുവിലെ നാരായണ ഹെല്‍ത്ത് സിറ്റി. ഒറ്റ ദിവസം കൊണ്ട് 3,797 ഇസിജികളെടുത്താണ് ഗിന്നസ് നേട്ടം സ്വന്തമാക്കിയത്. ആരോഗ്യ പരിശോധനയെക്കുറിച്ചും ഹൃദ്രോഗങ്ങള്‍ തടയുന്നതിനുള്ള പതിവ് പരിശോധനകളുടെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസിജി ഡ്രൈവ് നടത്തിയത്. പിന്നാലെ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടുകയായിരുന്നു.

സെപ്റ്റംബര്‍ 21-നായിരുന്നു ആശുപത്രിയില്‍ ഇത്രയേറെ ഇസിജികള്‍ എടുത്തത്. വെള്ളിയാഴ്ച റെക്കോര്‍ഡ് പ്രകടനത്തിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായ അധികൃതര്‍ അറിയിച്ചു. ആരോഗ്യ സംരക്ഷണ മേഖലയില്‍ മികവ് പുലര്‍ത്താനുള്ള നാരായണ സിറ്റിയുടെ പ്രതിബദ്ധതയാണ് പ്രകടമായതെന്ന് ഗിന്നസ് അധികൃതര്‍ അറിയിച്ചു.

ഹൃദയസംബന്ധമായ അവസ്ഥകളെ കണ്ടെത്തുന്നതിനായുള്ള ഉപകരണമാണ് ഇസിജി. വ്യത്യസ്ത ഹൃദയ അവസ്ഥകള്‍ പരിശോധിക്കുന്നതിനായി ഹൃദയത്തില്‍ നിന്നുള്ള വൈദ്യുത സിഗ്‌നല്‍ മെഷീനില്‍ രേഖപ്പെടുത്തുന്നു. നെഞ്ചില്‍ ഇലക്‌ട്രോഡുകള്‍ സ്ഥാപിച്ചാണ് ഹൃദയത്തിന്റെ വൈദ്യുത സിഗ്‌നലുകള്‍ രേഖപ്പെടുത്തുന്നത്. ഇലക്‌ട്രോഡുകള്‍ ഘടിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടര്‍ മോണിറ്ററിലോ പ്രിന്ററിലോ സിഗ്‌നലുകള്‍ തരംഗങ്ങളായി കാണിക്കുന്നു.

Related Articles

Back to top button