IndiaLatest

51,000 ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നിയമന കത്തുകള്‍ പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യും

“Manju”

ന്യൂഡല്‍ഹി: വിവിധ വകുപ്പുകളിലേയ്‌ക്ക് നിയമിക്കപ്പെട്ട 51,000 ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നിയമന കത്തുകള്‍ പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യും. റോസ്ഗര്‍ മേളയിലാണ് അദ്ദേഹം നിയമനക്കത്തുകള്‍ വിതരണം ചെയ്യുന്നത്. രാജ്യത്ത് 46 ഇടങ്ങളിലായാണ് റോസ്ഗര്‍ മേള നടക്കുന്നത്. ഓണ്‍ലൈൻ ആയാണ് പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കുക.

തപാല്‍ വകുപ്പ്, ഇന്ത്യൻ ഓഡിറ്റ് & അക്കൗണ്ട്‌സ് വകുപ്പ്, ആറ്റോമിക് എനര്‍ജി വകുപ്പ്, റവന്യൂ വകുപ്പ്, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. പ്രതിരോധ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തുടങ്ങി വിവിധ മന്ത്രാലയങ്ങളിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത്.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഉയര്‍ന്ന മുൻഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂര്‍ത്തീകരണത്തിലേക്കുള്ള ചുവടുവയ്പ്പാണ് റോസ്ഗര്‍ മേള. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് റോസ്ഗര്‍ മേള ലക്ഷ്യമിടുന്നത്.

Related Articles

Back to top button