IndiaLatest

യൂട്യൂബര്‍മാര്‍ക്ക് പ്രധാനമന്ത്രിയുടെ സന്ദേശം

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ നമുക്ക് ശാക്തീകരിക്കുകയും ദൃഢമാക്കുകയും ചെയ്യണമെന്ന് യൂട്യൂബര്‍മാരോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം. രാജ്യത്തിലെ വലിയൊരു ജനവിഭാഗത്തിന്റെ ജീവിതത്തില്‍ മെച്ചപ്പെട്ട മാറ്റങ്ങള്‍ കൊണ്ടുവരാനും ഓരോ വ്യക്തികളെ ശാക്തീകരിക്കാനും എല്ലാ യൂട്യൂബേഴ്‌സിനും സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ- യൂട്യൂബ് ഫാൻഫെസ്റ്റ് പ്രോഗ്രാമിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘എന്റെ യൂട്യൂബ് സുഹൃത്തുക്കളെ, 15 വര്‍ഷമായി ഞാനും ഒരു യൂട്യൂബ് ചാനലിലൂടെ രാജ്യവും ലോകവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു. ഒത്തൊരുമിച്ചാല്‍ നമ്മുടെ രാജ്യത്തിലെ വലിയൊരു ഭാഗം ജനങ്ങളുടെ ജീവിതത്തിലും മാറ്റങ്ങള്‍ കൊണ്ടുവരാനും ഒരുമിച്ച്‌ ഒരുപാട് വ്യക്തികളെ ശക്തിപ്പെടുത്താനും നമ്മുക്ക് കഴിയും. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷനെ യൂട്യൂബര്‍മാര്‍ വലിയ തോതില്‍ പ്രോത്സാഹിപ്പിച്ചു. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനുള്ളില്‍ സ്വച്ഛ് ഭാരത് രാജ്യത്തെ ഒരു വലിയ ക്യാമ്പെയിനായി മാറി’ അദ്ദേഹം വ്യക്തമാക്കി.

‘രാജ്യത്തിലെ എല്ലാവരുടെയും പങ്കാളിത്തം സ്വച്ഛ് ഭാരത് ക്യാമ്പെയിനില്‍ കാണാൻ സാധിച്ചു. രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ള ആളുകള്‍ ഇതൊരു ദൗത്യമായി കണ്ടു. നിങ്ങള്‍ ഓരോരുത്തരും ശുചിത്വത്തിന് മുൻഗണന നല്‍കണം. അതുപോലെ ഡിജിറ്റല്‍ പണമിടപാടുകള്‍ എല്ലാവരിലും എത്തിക്കാൻ യൂട്യൂബര്‍മാര്‍ ശ്രമിക്കണം. ഡിജിറ്റല്‍ പണമിടപാടിനെ കുറിച്ച്‌ എളുപ്പത്തില്‍ മനസിലാകുന്ന വിധത്തില്‍ യൂട്യൂബര്‍മാര്‍ വീഡിയോകള്‍ ചെയ്യണം. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താൻ രാജ്യത്തെ എല്ലാ പൗരന്മാരെയും നിങ്ങള്‍ പ്രചോദിപ്പിക്കണം. നിങ്ങളുടെ വീഡിയോകളിലൂടെയും ലളിതമായ ഭാഷയിലൂടെയും ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താൻ നിങ്ങള്‍ ജനങ്ങളെ പ്രോരിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button