IndiaLatest

സാലറി ചലഞ്ചിന് കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം

“Manju”

ശ്രീജ.എസ്

 

തിരുവനന്തപുരം: സാലറി ചലഞ്ചിന് കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം. മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം
പി.എം കെയറിലേയ്ക്ക് സംഭാവന ചെയ്യണമെന്ന്‌ കേന്ദ്രധനമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

താല്‍പര്യമുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ചില്‍ പങ്കെടുക്കാമെന്ന്‌ സര്‍ക്കുലറില്‍ പറയുന്നു. മേയ് മാസം മുതല്‍ 2021 മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം പിഎം കെയര്‍ ഫണ്ടിലേയ്ക്ക് സംഭാവന നല്‍കാം. താല്‍പര്യമുള്ള ജീവനക്കാര്‍ ഇത് മുന്‍കൂട്ടി അറിയിക്കണം എന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

ചില മാസങ്ങളില്‍ മാത്രം ശമ്പളത്തില്‍നിന്ന് ശമ്പളം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അങ്ങനെയും നല്‍കാം. ഇതും മുന്‍കൂറായി അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. റവന്യൂ വകുപ്പിനായി നല്‍കിയിയിരിക്കുന്ന വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എല്ലാകേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാധകമാകുന്ന വിജ്ഞാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് ഏപ്രില്‍ 17-ന് ഒരു ആഹ്വാനം നല്‍കിയിരുന്നു. ഇതില്‍ വ്യക്തത വരുത്തിക്കൊണ്ടുള്ള വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

Related Articles

Leave a Reply

Back to top button