IndiaLatest

കേരള ബാങ്കിന് ദേശീയ പുരസ്‌കാരം

“Manju”

സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവര്‍ത്തന മികവിന് കേരള ബാങ്കിന് ദേശീയ പുരസ്‌കാരം ലഭിച്ചു. നാഷണല്‍ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക്‌സ് നല്‍കുന്ന പുരസ്‌കാരത്തിന് ഇത് മൂന്നാം തവണയാണ് കേരള ബാങ്ക് അര്‍ഹമാകുന്നത്. സഹകരണ മേഖലക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. ബാങ്കിന്റെ ബിസിനസ്സ് നേട്ടങ്ങള്‍ക്കൊപ്പം ജനകീയ അടിത്തറയിലുള്ള ഭരണസംവിധാനവും കേരള ബാങ്കിനെ മികച്ചതാക്കി.

മികച്ച റിക്കവറി പ്രവര്‍ത്തനങ്ങള്‍, കുടിശിഖ നിര്‍മാര്‍ജ്ജനം, മികച്ച ഭരണ നേട്ടം , ഭരണനൈപുണ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങളും കേരള ബാങ്കിന് മുതല്‍കൂട്ടായി. വിവര സാങ്കേതിക വിദ്യയിലും ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്തും കൈവരിച്ച നേട്ടങ്ങളും പുരസ്‌കാരത്തിന് കേരള ബാങ്കിനെ അര്‍ഹമാക്കി.

ജയ്പുരില്‍ നടന്ന ചടങ്ങില്‍ രാജസ്ഥാന്‍ സഹകരണ സെക്രട്ടറി ശ്രേയ ഗുഹയില്‍ നിന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ സി സഹദേവന്‍ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഗോപി കോട്ടമുറിക്കലിനെ നാഷണല്‍ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്ക്‌സ് ഭരണസമിതി അംഗമായി തെരഞ്ഞെടുത്തു.

Related Articles

Back to top button