IndiaLatest

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി മോഹൻലാല്‍

“Manju”

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി മോഹൻലാല്‍. കേന്ദ്രമന്ത്രിയുടെ രാജ്യതലസ്ഥാനത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച. അദ്ദേഹത്തെ ക്ഷണിക്കാൻ കഴിഞ്ഞതില്‍ രാജീവ് ചന്ദ്രശേഖര്‍ സന്തോഷം പ്രകടിപ്പിച്ചു. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.

‘മലയാളത്തിന്റെ പ്രിയപ്പെട്ട സിനിമാ താരം മോഹൻലാലിനെ ന്യൂഡല്‍ഹിയിലെ വസതിയില്‍ സ്വീകരിക്കാൻ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്റ്റനന്റ് കേണല്‍ പദവി നേടിയ മോഹൻ ലാല്‍ പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാര ജേതാവ് കൂടിയാണ്’-രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ കുറിച്ചു.

Related Articles

Back to top button