InternationalLatest

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നര്‍ഗേസ് മൊഹമ്മദിക്ക്

“Manju”

2023ലെ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബോല്‍ സമ്മാനം നര്‍ഗേസ് മൊഹമ്മദിക്ക് ലഭിച്ചു. ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് നര്‍ഗേസ്. ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ നര്‍ഗസ് പതിമൂന്ന് തവണ അറസ്റ്റിലായിട്ടുണ്ട്. വിവിധ കുറ്റങ്ങള്‍ ചുമത്തി കൃത്യമായ വിചാരണ പോലും കൂടാതെ 31 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് നര്‍ഗേസ് മുഹമ്മദിക്ക് വിധിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ നൊബോല്‍ സമ്മാനം ലഭിക്കുമ്പോഴും നര്‍ഗേസ് ജയിലിലാണ്.

ഇറാനിലെ വനിതകളെ അടിച്ചമര്‍ത്തുന്നതിന് എതിരെയും എല്ലാവര്‍ക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കാനും അവര്‍ നടത്തിയ പോരാട്ടത്തിനാണ് പുരസ്‌കാരമെന്ന് നേബേല്‍ പുരസ്‌കാര സമിതി അറിയിച്ചു. നര്‍ഗീസ് മുഹമ്മദിയുടെ പോരാട്ടം മൂലം അവര്‍ക്ക് വ്യക്തിപരമായ വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് നോബേല്‍ കമ്മിറ്റി വിലയിരുത്തി.

Related Articles

Back to top button