InternationalLatest

അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3 കോടി

“Manju”

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം മൂന്ന് കോടിയോട് അടുത്തിരിക്കുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം രണ്ട് കോടി തൊണ്ണൂറ്റിയൊമ്പത് ലക്ഷം പേര്‍ക്കാണ് യുഎസില്‍ കൊറോണ വൈറസ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അരലക്ഷത്തിലധികം പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 5.45 ലക്ഷമായി ഉയര്‍ന്നു.

കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. രാജ്യത്ത് ഒരു കോടി പതിമൂന്ന് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. 24,000ത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് രോഗം ബാധിച്ചത്. നിലവില്‍ 1.99 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1.58 ലക്ഷം പേര്‍ മരിച്ചു.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി തൊണ്ണൂറ്റിയൊമ്ബത് ലക്ഷം പിന്നിട്ടു.നാലര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.26.50 ലക്ഷം പേര്‍ മരിച്ചു.ഒന്‍പതുകോടി അറുപത്തിരണ്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.

Related Articles

Back to top button