IndiaLatest

ബി.എസ്.എൻ.എല്‍ ബേസ് ട്രാൻസ്സിവര്‍ സ്‌റ്റേഷൻ സ്ഥാപിച്ച്‌ ഇന്ത്യൻ സൈന്യം

“Manju”

ലഡാക്ക്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ ഹിമാനിയില്‍ ഇന്ത്യൻ സൈന്യം ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡുമായി സഹകരിച്ച്‌ ആദ്യത്തെ ബേസ് ട്രാൻസ്സിവര്‍ സ്‌റ്റേഷൻ (ബിടിഎസ്) സ്ഥാപിച്ചു. 1,500 അടി ഉയരത്തില്‍ വിന്യസിച്ചിരിക്കുന്ന സൈനികരുടെ ആശയവിനിമയം വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബിടിഎസ് സ്ഥാപിച്ചിരിക്കുന്നത്.

‘15,500 അടി ഉയരത്തില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് ആശയവിനിമയം വിപുലീകരിക്കുന്നതിനായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ ഹിമാനിയില്‍ ഇന്ത്യൻ സൈന്യം ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡുമായി സഹകരിച്ച്‌ ആദ്യത്തെ ബി.എസ്.എൻ.എല്‍ ബേസ് ട്രാൻസ്സിവര്‍ സ്‌റ്റേഷൻ (ബിടിഎസ്) സ്ഥാപിച്ചു.’ ഇന്ത്യൻ ആര്‍മിയുടെ ഫയര്‍ ആൻഡ് സേഫ്റ്റി കോര്‍പ്‌സ് ചിത്രങ്ങള്‍ സഹിതം എക്‌സില്‍ കുറിച്ചു.

പ്രദേശത്ത് നിന്ന് 175 ലധികം കുഴിബോബുകള്‍ നിര്‍വീര്യമാക്കിയതിലും വേലിസ്ഥാപിക്കുന്നതിലും പ്രദേശം വൃത്തിയാക്കിയതിലും കാണിച്ച വേഗതക്ക് ഇന്ത്യൻ ആര്‍മിയുടെ ഫയര്‍ ആൻഡ് സേഫ്റ്റി കോര്‍പ്‌സിന്റെ ലഡാക്കിലെ ജില്ലാ മജിസ്‌ട്രേറ്റ് സന്തോഷ് സുഖദേവ് നന്ദി പറഞ്ഞു.

‘175 കുഴിബോബുകള്‍ വിജയകരമായി നശിപ്പിച്ച്‌ പ്രദേശം വ്യത്തി ആക്കുന്നതിലും വേലി കെട്ടുന്നതിലും വേഗത്തിലുള്ള പ്രവര്‍ത്തനം നടത്തിയ ഇന്ത്യൻ ആര്‍മിയുടെ ഫയര്‍ ആൻഡ് ഫ്യൂറി കോര്‍പ്‌സിന് സിയാച്ചിനിലെ ഫോബ്രാംഗ്, യുവര്‍ഗോ, ലുകുങ് ഗ്രാമവാസികളുടെ പേരില്‍ ഞാൻ നന്ദി രേഖപ്പെടുത്തുന്നു’. അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles

Back to top button