IndiaLatest

ഓപ്പറേഷൻ അജയ്; ഇസ്രയേലിൽ നിന്ന് 212 ഇന്ത്യക്കാർ മടങ്ങിയെത്തി

“Manju”

ഇസ്രയേൽ പലസ്‌തീൻ സംഘർഷത്തിൽ ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്ന ഓപ്പറേഷൻ അജയ് വഴി ആദ്യ ഇന്ത്യൻ സംഘം ദില്ലിയിലെത്തി. ആദ്യ സംഘത്തിൽ 11 മലയാളികളുമുണ്ട്. ഇസ്രയേലിലെ വിവിധ സർവകലാശാലകളിലും സ്ഥാപനങ്ങളിലുമായി നിരവധി ഇന്ത്യൻ വിദ്യാര്‍ത്ഥികളുണ്ട്. ഇത് കൂടാതെ കെയർഗിവേഴ്സ് പോലുള്ള ജോലികളിൽ ഏർപ്പെടുന്ന ഇന്ത്യക്കാർ അനവധി പേർ ഇസ്രയേലിലുണ്ട്. ഇവരിൽ മടങ്ങിവരേണ്ടവർക്കായാണ് ഓപ്പറേഷൻ അജയ് ഏർപ്പെടുത്തിയത്.

അതേസമയം, ഇസ്രായേല്‍ ഗാസ സംഘര്‍ഷം രൂക്ഷമായിത്തന്നെ തുടരുകയാണ്. മ​ധ്യ ഗാസ ചീ​ന്തി​ലെ നു​സൈ​റ​ത്ത് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ അ​ഭ​യം​തേ​ടി​യ 18 ​പേ​രെ ഇ​സ്ര​യേ​ൽ സേ​ന ബോം​ബി​ട്ട് കൊ​ന്നു. ​ശാ​ത്തി ക്യാ​മ്പി​ൽ 10 പേ​രെ​യും ബോം​ബി​ങ്ങി​ൽ വ​ധി​ച്ചു. അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നാണ് യു.​എ​ൻ ഏ​ജ​ൻ​സി​ക​ൾ വ്യ​ക്ത​മാ​ക്കുന്നത്. വ​ലി​യ ​കെ​ട്ടി​ട​ങ്ങ​ളും സാ​ധാ​ര​ണ വീ​ടു​ക​ളും ല​ക്ഷ്യ​മി​ട്ട് മി​സൈ​ലു​ക​ളും ബോം​ബു​ക​ളും വ​ർ​ഷി​ച്ച ആ​​ക്ര​മ​ണം മ​ണി​ക്കൂ​റു​ക​ളോളമാണ് നീണ്ടുനിന്നത്.

Related Articles

Back to top button