KeralaLatestThrissur

കേന്ദ്ര സബ്സിഡിയോടെ വീട്ടില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാം

40 ശതമാനം വരെ കേന്ദ്ര സബ്സിഡി

“Manju”

40 ശതമാനം വരെ കേന്ദ്ര സബ്സിഡിയോടെ വീട്ടില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാം ; അപേക്ഷ നല്‍കാന്‍ വീണ്ടും അവസരം

തിരുവനന്തപുരം : നാല്‍‍പ്പത് ശതമാനം വരെ കേന്ദ്ര സബ്സിഡിയോടെ പുരപ്പുറ സൗരോര്‍‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള കെ.എസ്..ബിയുടെ പദ്ധതിയാണ് സൗര. നിലവില്‍ സംസ്ഥാനത്തെ 35,000 ലേറെ ഉപഭോക്താക്കള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. ‘സൗര’പദ്ധതിയുടെ പ്രവര്‍ത്തന മികവ് പരിഗണിച്ച് നിലവിലെ 200 മെഗാവാട്ട് പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് കേന്ദ്ര നവ പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം ആറു മാസം കൂടി സമയം അനുവദിച്ചതായി കെഎസ്ഇബി അറിയിച്ചു.

നിലവില്‍ സൗര പദ്ധതിയുടെ ഭാഗമായി ഇതുവരെ 140 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ നിലയങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ള 60 മെഗാവാട്ടിന്റെ പൂര്‍ത്തീകരണമാണ് ഇനി ബാക്കിയുള്ളത്. 2024 മാര്‍ച്ച് 23 ആണ് ഇതിന് കേന്ദ്ര നവ പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം  സമയം അനുവദിച്ചിരിക്കുന്നത്. ഇനിയും സൗര പദ്ധതിയുടെ ഭാഗമായി സോളാര്‍ വൈദ്യുതി നിലയങ്ങള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  കെ.എസ്..ബിയുടെ ഇ കിരണ്‍ പോര്‍‍‍‍ട്ടലിലൂടെ അപേക്ഷിക്കാം. വെബ്സൈറ്റ് – https://ekiran.kseb.in

Related Articles

Back to top button