IndiaLatest

ജോ ബൈഡനുമായി  പ്രധാനമന്ത്രി ഫോണില്‍ ചര്‍ച്ച നടത്തി 

“Manju”

യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മേഖലാ വിഷയങ്ങളും ഇരുകൂട്ടരും പ്രഥമ പരിഗണന നല്‍കുന്ന വിഷയങ്ങളും ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ സഹകരണത്തിനും തീരുമാനമായതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്തോ- പസഫിക് മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കാനും തീരുമാനിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button