KeralaLatest

ഗുരുമാർഗ്ഗത്തിൽ സഞ്ചരിക്കുന്നവർ ഗുരുവിന്റെ ഉപകരണമായി പ്രവർത്തിക്കണം – ജനനി സുപഥ ജ്ഞാനതപസ്വിനി

“Manju”

പോത്തൻകോട് : ഗുരുമാർഗ്ഗത്തിൽ സഞ്ചരിക്കുന്നവർ ഗുരുവിന്റെ ഉപകരണമായി പ്രവർത്തിക്കണമെന്നും, നമ്മുടെ വിദ്യാഭ്യാസമോ സമ്പത്തോ പ്രതാപമോ അല്ല പകരം ഗുരുവിൻെറ സ്നേഹത്തിൽ അധിഷ്ഠിതമാണെല്ലാം എന്നും ഉറച്ചസ്നേഹവും വിശ്വാസവും ആണ് ആത്യന്തികമായി ശിഷ്യന് വേണ്ട ഗുണങ്ങൾ എന്നും ജനനി സുപഥ ജ്ഞാന തപസ്വിനി. ഇന്ന് (17-10-2023 ചൊവ്വാഴ്ച) രാത്രി 8 മണിക്ക് സന്ന്യാസദീക്ഷാ വാർഷികത്തോടനുബന്ധിച്ച് ആശ്രമം സ്പിരിച്ച്വൽ സോൺ ഓഡിറ്റോറിയത്തിൽ നടന്ന സത്സംഗത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു ജനനി.

ഗുരു ജീവിച്ചത് നമുക്കുവേണ്ടിയും ലോകത്തിനുവേണ്ടിയുമാണ്. ഗുരു അനുഭവിച്ച ദു:ഖത്തിൻേറയും പ്രാർത്ഥനയുടെയും സങ്കല്പത്തിന്റെയും കർമ്മത്തിൻേറയും പരിണിതഫലമാണ് ഇന്നത്തെ ഈ ആശ്രമം. നമുക്കും നമ്മളേപ്പോലെയുള്ളവർക്കും ആഹാരം കിട്ടണമേ എന്ന് പ്രാർത്ഥിക്കണമെന്ന് ഗുരുആദ്യകാലത്തുള്ളവരംക്കൊണ്ട് പ്രാർത്ഥിപ്പിച്ചിരുന്ന, അത് ഗുരുവിന് എല്ലാവരോടുമുള്ള സ്നേഹവും കരുതലുമായിരുന്നു എന്നും പറഞ്ഞ ആർട്സ് & കൾച്ചർ ചീഫ് ജനനി സുപഥ ജ്ഞാന തപസ്വിനി സ്വന്തം ജീവിതത്തിൽ അനുഭവിച്ച ത്യാഗസുരഭിലമായ അനുഭവങ്ങളും സത്സംഗത്തിൽ പങ്കുവെച്ചുു. സദാപ്രാർത്ഥന നിർഭരരായി ഗുരുരൂപത്തെ മനസ്സിൽ ഉറപ്പിച്ച് എല്ലാകാര്യങ്ങളും ചെയ്യണമെന്ന് ജനനി നിർദ്ദേശിച്ചു.

39-ാമത് സന്യാസദീക്ഷാവാർഷികത്തോടനുബന്ധിച്ചുള്ള മൂന്നാംദിന സത്സംഗത്തിന് ജനറൽ സെക്രട്ടറിയുടെ ഓഫീസ് സീനിയർ ജനറൽ മാനേജർ ഡി.പ്രദീപ് കുമാർ സ്വാഗതം ആശംസിച്ചു. മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി അഡീഷണൽ ജനറൽ കൺവീനർ ഡോ.എൻ.ജയശ്രീ നന്ദി പറഞ്ഞ സത്സംഗത്തിൽ കാഞ്ഞാംപാറ യൂണിറ്റിലെ കെ.എം. രത്നമ്മ ആശ്രമവുമായും ഗുരുവുമായുമുള്ള തന്റെ അനുഭവം പങ്കുവെച്ച് സംസാരിച്ചു.അനുഭവ വിവരണത്തിൻെറ പശ്ചാത്തലത്തിൽ 1992 ആദ്യമായി സഹോദരനോടൊപ്പം ആശ്രമത്തിലെത്തിയ കെ.എം.രത്നമ്മ തൻെറ ജീവിതത്തിൽ ഗുരുവുമായി പങ്കിട്ട അനുവങ്ങൾ വിവരിച്ചു.

Related Articles

Back to top button