KeralaKozhikodeLatestMalappuramThrissur

ഏരിയകളില്‍ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും മഹിമയോതുന്ന സന്ദേശങ്ങളുമായി സന്ന്യാസ ദീക്ഷാ വാര്‍ഷികം സത്സംഗം

“Manju”

ശാന്തിഗിരി ആശ്രമത്തിന്റെ വിവിധ ബ്രാഞ്ചുകളില്‍ സന്ന്യാസദീക്ഷാ വാര്‍ഷികത്തിന്റെ ഭാഗമായി സത്സംഗങ്ങള്‍ നടന്നു. ഒക്ടോബര്‍ 17 ചൊവ്വാഴ്ച സത്സംഗം നടന്ന ഏരികളിലെ വാര്‍ത്തകളിലൂടെ..

തൃശ്ശൂര്‍ : ശാന്തിഗിരി ആശ്രമം തങ്ങാലൂർ ബ്രാഞ്ച് ഒക്ടോബര്‍ 17ന് നടന്ന സത്സംഗം തൃശ്ശൂര്‍ ഏരിയ ചീഫ് ജനനി ആദിത്യ ജ്ഞാന തപസ്വിനിയുടെ അദ്ധ്യ ക്ഷതയിൽ ചേര്‍ന്നു. ജനനി കല്പന ജ്ഞാന തസ്വിനി ഉദ്ഘാടന പ്രസംഗത്തിൽ ഗുരുവിന്റെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും മഹിമയും സ്വന്തം അനുഭവവും പറഞ്ഞു. ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തി. ആശ്രമത്തിലെ പ്രതിഷ്ഠയെ കുറിച്ചും അതുമായി ബന്ധപ്പെട്ട മറ്റു വശങ്ങളെക്കുറിച്ചും സംസാരിച്ചു. വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം കണ്‍വീനര്‍ വി സി മുരുകൻ സ്വാഗതവും ഗുരുമഹിമ കോര്‍ഡിനേറ്റര്‍ കുമാരി അമൃത നന്ദിയും പറഞ്ഞു.

മലപ്പുറം : സന്ന്യാസ ദീക്ഷ വാർഷികം 39 നോടനുബന്ധിച്ച് മലപ്പുറം തെയ്യാല ശാന്തിഗിരി ആശ്രമത്തില്‍ സത്സംഗം നടന്നു. മലപ്പുറം ഏരിയ ഹെഡ് (അഡ്മിനിസ്ട്രേഷന്‍) സ്വാമി ജനപുഷ്പന്‍ ജ്ഞാനതസ്വി മുഖ്യപ്രഭാഷണം നടത്തി. ഏരിയ മാനേജര്‍ പി.എം. ചന്ദ്രശേഖരന്‍ സ്വാഗതം ആശംസിച്ച യോഗത്തിന് ഗുരുമഹിമ കോര്‍ഡിനേറ്റര്‍ കുമാരി അനുശ്രീ ഗുരുവാണി വായിച്ചു. സന്ന്യാദീക്ഷയുടെ പ്രാധാന്യം മുന്‍ നിര്‍ത്തി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം കണ്‍വീന്‍ പി.എം. ചന്ദ്രന്‍ സംസാരിച്ചു. ശാന്തിഗിരി ആശ്രമം മലപ്പുറം ഏരിയ കോർഡിനേഷൻ കോർഡിനേറ്റർ കമ്മറ്റി ലളിത ടി ടി., മാതൃമണ്ഡലം ശാന്തിഗിരി ആശ്രമം മലപ്പുറം ഏരിയ കോർഡിനേറ്റർ സുനുജ എന്നിവര്‍ സംസാരിച്ചു. കോർഡിനേഷൻ കമ്മറ്റി കോർഡിനേറ്റർ രാജു പി പി നന്ദിരേഖപ്പെടുത്തി.

കക്കോടി (കോഴിക്കോട്) ; ശാന്തിഗിരി ആശ്രമം കക്കോടി ബ്രാ‍ഞ്ചിലെ വിശ്വജ്ഞാന മന്ദിരത്തില്‍ 17-ാം തീയതി രാത്രി 8 മണിക്ക് സന്ന്യാസദീക്ഷയോടനുബന്ധിച്ച് സത്സംഗം നടന്നു. പവിത്രൻ ടി.പി. സ്വാഗതം ആശംസിച്ച സത്സംഗത്തിൽ ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ രാധാകൃഷ്ണൻ എം. അദ്ധ്യക്ഷത വഹിച്ചു. ഷൺമുഖം പി. , സുനിൽ ശ്രീനിവാസ് എന്നീ ആത്മബന്ധുക്കൾ അനുഭവം പങ്കുവെച്ചു. രജീഷ് പി. സത്സംഗത്തിൽ കൃതഞ്ജത രേഖെപ്പടുത്തി. 9 മണിക്ക് പ്രാർത്ഥനയോടെ സത്സംഗം ഗുരുപാദങ്ങളിൽ സമർപ്പിച്ചു.

ഗുരുവിന്റെ കരുതലായിരുന്നു എന്റെ സന്യാസ : സ്വാമി ആത്മബോധജ്ഞാനതപസ്വി .

വള്ള്യായി (കണ്ണൂര്‍) : ഒരു സന്യാസി സന്യാസത്തിലേക്ക് എത്തുന്നതിന് ഗുരുവിന്റെ കാരുണ്യവും കരുതലും എത്രമാത്രമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ശാന്തിഗിരി ആശ്രമം വള്ള്യായി ഇന്‍ചാര്‍ജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വിയുടെ പ്രഭാഷണം. വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം കോര്‍ഡിനേറ്റർ കെ.എം മധുസൂദനൻ സ്വാഗതം പറഞ്ഞ സത്സംഗത്തിൽ ശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം കോര്‍ഡിനേറ്റർ രജേഷ് എം.ടികെ, ഗൃഹസ്ഥാശ്രമ സംഘം കോര്‍ഡിനേറ്റർ ഭാസ്കരൻ എം.കെ എന്നിവർ അനുഭവം പങ്കുവെച്ചു. വി എസ് എൻ കെ കോഡിനേറ്റർ ദിനേശൻ എം.ടി കെ കൃതഞ്ജത രേഖപെടുത്തി.

സുല്‍ത്താന്‍ബത്തേരി ആശ്രമത്തില്‍ നടന്ന സത്സംഗത്തില്‍ നിന്ന്

പോത്തന്‍കോട് ആശ്രമത്തില്‍ നടന്ന സത്സംഗത്തില്‍ നിന്ന്

 

 

 

Related Articles

Back to top button