InternationalLatest

റഷ്യന്‍ കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പ് അവസാനിപ്പിച്ച്‌ ജര്‍മ്മന്‍ ക്ലബ് ഷാല്‍കെ

“Manju”

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ കായിക ലോകം പ്രതിഷേധം കടുപ്പിക്കുകയാണ്. റഷ്യന്‍ കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പ് അവസാനിപ്പിച്ച്‌ ജര്‍മ്മന്‍ ഫുട്ബോള്‍ ക്ലബ് ഷാല്‍കെ. ഇതൊടെ 15 വര്‍ഷം നീണ്ട ബന്ധമാണ് ഷാല്‍കെ അവസാനിപ്പിക്കുന്നത്. കളിക്കളത്തിലും പുറത്തും നിരവധി താരങ്ങളാണ് റഷ്യക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.കഴിഞ്ഞ രണ്ടു ദിവസമായി നടക്കുന്ന യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ ഇതിനകം ഒട്ടേറേ കായിക താരങ്ങളും ടീമുകളും രംഗത്തെത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും എടുത്ത് പറയേണ്ടത് ജര്‍മ്മന്‍ ഫുട്‌ബോള്‍ ക്ലബ് ഷാല്‍ക്കെയുടെ നടപടിയാണ്.

യുക്രൈനെതിരെ ആക്രമണം അഴിച്ചു വിടുന്ന റഷ്യയുടെ ഗ്യാസ് വിതരണ കമ്പനിയായ ഗാസ്‌പ്രോമിന്റെ ലോഗോ ടീമിന്റെ ജേഴ്‌സിയില്‍ നിന്ന് എടുത്തുമാറ്റി. 2007 മുതല്‍ ഷാല്‍കെയുടെ മുഖ്യ സ്‌പോണ്‍സറായ ഗാസ്‌പ്രോമുമായുള്ള എല്ലാ കരാറുകളും ടീം റദ്ദാക്കിയതായി അന്താരാഷ്ട്ര വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകം മുഴുവന്‍ സമാധാനം പരത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് അറിയിച്ച ടീം അധികൃതര്‍ ഗാസ്‌പ്രോമുമായുള്ള എല്ലാ കരാറുകളും യുവേഫയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

Related Articles

Back to top button