KeralaLatest

ഏരിയാതലത്തില്‍ നാലാം ദിനം സത്സംഗം ഭക്തിസാന്ദ്രം

“Manju”

ശാന്തിഗിരി ആശ്രമത്തില്‍ സന്ന്യാ ദീക്ഷാ വാര്‍ഷികം ഈ വരുന്ന ഓഗസ്റ്റ് 24 ന് സമാഗതമാകുകയാണ്.  സന്ന്യാസ ദീക്ഷയോടനുബന്ധിച്ച് കേന്ദ്രാശ്രമമായ പോത്തന്‍കോടും, ആശ്രമം ബ്രാഞ്ചുകളിലും സത്സംഗം നടന്നു വരുന്നു.  വിവിധ ഏരിയകളില്‍ നടന്ന സത്സംഗത്തിലൂടെ ഒരു നോട്ടം.

ഗുരുവിന്റെ ത്യാഗവും കരുതലും സ്നേഹവും കൂടെയുള്ള നിമിഷങ്ങളാണ് ജീവിതം സ്വാമി ജനപുഷ്പന്‍ ജ്ഞാന തപസ്വി.

തെയ്യാല ആശ്രമത്തില്‍ നടന്ന സത്സംഗത്തില്‍ സ്വാമി ജനപുഷന്‍ ജ്ഞാന തപസ്വി സംസാരിക്കുന്നു.

മലപ്പുറം : ഗുരുവിന്റെ ത്യാഗവും കരുതലും സ്നേഹവും കൂടെയുള്ള നിമിഷങ്ങളാണ് തന്റെ ജീവിതമെന്ന് ശാന്തിഗിരി ആശ്രമം മലപ്പുറം ഏരിയ ഹെഡ് സ്വാമി ജനപുഷ്പൻ ജ്ഞാന തപസ്വി. ശാന്തിഗിരി ആശ്രമം സുല്‍ത്താന്‍ ബത്തേരി ബ്രാഞ്ചില്‍ 39 –ാം സന്ന്യാസ ദീക്ഷ വാർഷികത്തോനോടാനുബന്ധിച്ചു നടന്ന സത്സംഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ഏരിയ മാനേജർ ശ്രീ ചന്ദ്രശേഖരൻ. പി എം സ്വാഗതം ആശംസിച്ച ചടങ്ങിൽ കുമാരി. ഗുരുവാണി വായിച്ചു. ദീക്ഷ വാർഷികത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ചു ശാന്തിഗിരി ആശ്രമം മലപ്പുറം ഏരിയ കോര്‍ഡിനേഷൻ കമ്മറ്റി കോർഡിനേറ്റർ സുരേഷ് കുമാർ സംസാരിച്ച. യോഗത്തിന് ഷൈനി നന്ദി പറഞ്ഞു.

വിശ്വജ്ഞാനമന്ദിരത്തിൽ സന്യാസ വാർഷിക നാലാംദിവസ സത്സംഗം പ്രാര്‍ത്ഥനാപൂര്‍ണ്ണം.

കക്കോടി ആശ്രമം വിശ്വജ്ഞാന മന്ദിരത്തിലെ സത്സംഗത്തില്‍ നിന്ന്

39-ാം സന്ന്യാസ ദീക്ഷാ വാര്‍ഷികത്തോട് അനുബന്ധിച്ച് 18/10/23 ന് വൈകിട്ട് 8 മണിക്ക് സത്സംഗം നടന്നു. വിജയന്‍ വി. സ്വാഗതം ആശംസിച്ച സത്സംഗത്തിന് ഉദയന്‍ ഇ അദ്ധ്യക്ഷത വഹിച്ചു. സത്സംഗത്തിൽ സിനി മിഥുൻ, റീന സുനിൽ , റീന ശ്രീനിവാസൻ , ഡോ. ആനന്ദ കെ എന്നീ ആത്മബന്ധുക്കൾ അനുഭവം പങ്കുവെച്ചു. മംഗളം ടി. കവിത ആലപിച്ചു. രവീന്ദ്രൻ എം. സത്സംഗത്തിൽ കൃതഞ്ജത രേഖപ്പടുത്തി.

ഗുരുവാക്കില്‍ സൂക്ഷിപ്പ് വേണം ജനനി കല്പന ജ്ഞാനതപസ്വിനി

സത് സംഗത്തില്‍ ജനനി കല്പന ജ്ഞാനതപസ്വിനി, ജനനി ആദിത്യ ജ്ഞാന തപസ്വിനി എന്നിവര്‍ സംസാരിക്കുന്നു

തൃശ്ശൂർ ഏരിയയുടെ സന്ന്യാസദീക്ഷാ വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള സംത്സംഗം ശാന്തിഗിരി ആശ്രമം തങ്ങാലൂർ ബ്രാഞ്ചില്‍ 8/10/2023 ബുധനാഴ്ച നടന്നു. തൃശ്ശൂർ ഏരിയ സീനിയർ മാനേജർ സി എസ്സ് രാജന്റെ ആദ്ധ്യക്ഷത വഹിച്ചു.. തൃശ്ശൂര്‍ ഏരിയ ചീഫ് (സര്‍വ്വീസസ്) ജനനി ആദിത്യ ജ്ഞാന തപസ്വിനിയുടെ മഹനീയ സന്നിദ്ധ്യത്തിൽ ഏരിയ ചീഫ് (അഡ്മിനിസ്ട്രേഷന്‍) ജനനി കല്പന ജ്ഞാന തസ്വിനി മുഖ്യപ്രഭാഷണം നടത്തി. ഗുരുപൂജയുടെ പ്രാധാന്യത്തെ കുറിച്ചും ഗുരുവാക്ക് സൂക്ഷിക്കണമെന്നും ജനനി പറഞ്ഞു. വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ ശശികുമാർ സ്വാഗതവും പ്രഭാകുമാർ നന്ദിയും പറഞ്ഞു.

പോത്തന്‍കോട് ആശ്രമത്തില്‍ നടന്ന സത്സംഗത്തില്‍ ജനനി കൃപ ജ്ഞാനതപസ്വിനി
സന്ന്യാസത്തിലേക്കുള്ള എന്റെ നാൾവഴികൾ ഗുരു പാകപ്പെടുത്തിയെടുത്തത് ; സ്വാമി ആത്മബോധജ്ഞാനതപസ്വി

 

ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചില്‍ നടന്ന സത്സംഗത്തില്‍ നിന്ന്

ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ 18-10-2023 ബുധനാഴ്ച വൈകിട്ട് 7.30 ന് നടന്ന സത്സംഗത്തിൽ അഡ്വ. സന്തോഷ്കുമാർ  സ്വാഗതം ആശംസിച്ചു.എറണാകുളം ഏരിയ ഹെഡ് (അഡ്മിനിസ്ട്രേഷന്‍) സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി സന്ന്യാസദീക്ഷയെ കുറിച്ചും വിശ്വാസത്തിന്റെ ഉറപ്പിനെക്കുറിച്ചും സംസാരിച്ചു. തുടർന്ന് അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (ഓപ്പറേഷന്‍സ്) ആര്‍. സതീശൻ ആശ്രമത്തിൽ എത്തുവാനുള്ള സാഹചര്യങ്ങളെ കുറിച്ചും ഗുരുവിനെ ആദ്യമായി കണ്ടതും ഗുരുവിനെ അറിയാതെ അറിഞ്ഞു തുടങ്ങിയതും കുടുംബത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചും സംസാരിച്ചു.  ഉണ്ണിമലയിൽ ജീവിതത്തിന്റെ ഗതിമാറ്റുവാൻ കെല്പുള്ള നിർണ്ണായക ഘട്ടത്തിൽ ഉള്ളംകൈയിലെന്നപോലെ ഗുരു കരുതലായ് കാത്തുരക്ഷിച്ചു ചേർത്തു നിറുത്തിയത് അനുഭവത്തില്‍ ഓര്‍ത്തു.  ഹലിൻകുമാർ സത്സംഗത്തില്‍ പങ്കെടുത്തതിന് ഏവര്‍ക്കും നന്ദിരേഖപ്പെടുത്തി.

Related Articles

Back to top button