LatestThiruvananthapuram

വൈഡൂര്യഖനനം ; എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു

“Manju”

പാലോട്: അനധികൃതമായി വൈഡൂര്യഖനനം നടന്ന ബ്രൈമൂര്‍ വനമേഖലയിലെ മണച്ചാല ഡി.കെ മുരളി എം.എല്‍.എ സന്ദര്‍ശിച്ചു.
ഈ മാസം 7നാണ് മണച്ചാലയില്‍ വൈ‌ഡൂര്യ ഖനനം നടന്നതായി വനംവകുപ്പ് സ്ഥിരീകരിച്ചത്. സംഭവസ്ഥലത്തു നിന്ന് 62 ഡിറ്റനേറ്ററുകള്‍, 43 ടിന്‍ പശ, വലിയ ചുറ്റികകള്‍, വെള്ളം വറ്റിക്കുന്നതിനായുള്ള മോട്ടോറുകള്‍, കമ്ബിപ്പാര, ടാര്‍പ്പോളിന്‍ ഷീറ്റുകള്‍ എന്നിവയും കണ്ടെത്തി. ഇവയെക്കുറിച്ചുള്ള അന്വേഷണം പാലോട് പൊലീസാണ് നടത്തുന്നത്. ഇവര്‍ക്കും സംഭവത്തില്‍ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

Related Articles

Back to top button