IndiaLatest

സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തിന് തുടർച്ചയായ മൂന്നാം ജയം

“Manju”

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം ജയം. ഇന്ന് നടന്ന മത്സരത്തിൽ ബീഹാറിനെ 6 വിക്കറ്റിനു വീഴ്ത്തിയ കേരളം ഇതോടെ ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി. ആദ്യം ബാറ്റ് ചെയ്ത ബീഹാറിനെ 111 റൺസിന് ഒതുക്കിയ കേരളം 4 വിക്കറ്റ് നഷ്ടപ്പെടുത്തി 13 ഓവറിൽ വിജയലക്ഷ്യം മറികടന്നു.

കരുത്തുറ്റ കേരള ബൗളിംഗ് നിരയ്ക്കെതിരെ ബീഹാർ ചീട്ടുകൊട്ടാരം പോലെയാണ് തകർന്നത്. 32 പന്തിൽ 37 റൺസ് നേടിയ ഗൗരവ് ആണ് ബീഹാറിന്റെ ടോപ്പ് സ്കോറർ. ബാറ്റർമാരെയൊന്നും നിലയുറപ്പിക്കാൻ കേരള ബൗളർമാർ സമ്മതിച്ചില്ല. പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് കോളത്തിൽ ഇടം നേടി. കെഎം ആസിഫും ബേസിൽ തമ്പിയും 2 വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മറ്റ് ബൗളർമാർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.
മറുപടി ബാറ്റിംഗിൽ മുഹമ്മദ് അസ്ഹറുദ്ദീൻ (1) വേഗം മടങ്ങിയെങ്കിലും രോഹൻ കുന്നുമ്മൽ (27 പന്തിൽ 36), വിഷ്ണു വിനോദ് (17 പന്തിൽ 32) എന്നിവരുടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിൻ്റെ വിജയം ഉറപ്പിച്ചു. ബാറ്റിംഗ് സ്ഥാനക്കയറ്റം കിട്ടിയ അബ്ദുൽ ബാസിത്ത് (23 പന്തിൽ 39 നോട്ടൗട്ട്) കേരളത്തിൻ്റെ ടോപ്പ് സ്കോറർ ആയി. സ്ഥാനക്കയറ്റം കിട്ടിയ വിനോദ് കുമാറിന് (4) അവസരം മുതലെടുക്കാനായില്ല. സഞ്ജു ഇന്ന് ബാറ്റിംഗിനിറങ്ങിയില്ല.

ജയത്തോടെ ഗ്രൂപ്പ് ബിയിൽ 12 പോയിൻ്റുമായി കേരളം ഒന്നാമതെത്തി. ഇന്ന് ഹിമാചൽ പ്രദേശിലെ പരാജയപ്പെടുത്തിയാൽ ഛണ്ഡീഗഡ് മുന്നിലെത്തും.

Related Articles

Back to top button