KeralaLatest

ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയറാകും

“Manju”

Arya Rajendran Will Be Tvm Mayor ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയറാകും

ശ്രീജ.എസ്

തിരുവനന്തപുരം ; ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറാകും. മുടവന്‍മുഗളില്‍ നിന്നുളള വാര്‍ഡ് കൗണ്‍സിലറാണ് ആര്യ രാജേന്ദ്രന്‍. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനത്തെ കൈയ്യടിച്ച്‌ ജനങ്ങള്‍. 21 വയസ് മാത്രം പ്രായമുള്ള ആര്യ ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന പദവി എന്ന നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

ആള്‍ സെയിന്റ്സ് കോളേജിലെ ബി എസ് സി മാത്‌സ് വിദ്യാര്‍ത്ഥിയായ ആര്യ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം, സി പി എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലജനസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയാണ്.

തിരഞ്ഞെടുപ്പ് സമയത്ത് തന്നെ മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടിയ ജമീല ശ്രീധര്‍ മേയറാകുമെന്നായിരുന്നു പൊതുവേ ഉയര്‍ന്ന സംസാരവിഷയം. എന്നാല്‍, ചര്‍ച്ചകള്‍ക്കും കൂടിച്ചേരലുകള്‍ക്കുമൊടുവിലാണ് ആര്യയെ തന്നെ തിരഞ്ഞെടുത്തത്. പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും പ്രവര്‍ത്തനത്തിനൊപ്പം പഠനവും കൊണ്ടുപോകുമെന്ന് ആര്യ പറയുന്നു.

Related Articles

Back to top button