LatestThiruvananthapuram

സന്ന്യാസദീക്ഷാ വാർഷികം ; ദീക്ഷാനാമം സ്വീകരിച്ച് ഇരുപത്തിരണ്ട് പേർ

പൂര്‍വ്വനാമങ്ങൾക്കു പീതശോഭയേകി പുതുസന്യാസനാമങ്ങൾ

“Manju”

പോത്തന്‍കോട് മുപ്പത്തിയൊന്‍പതാമത് സന്ന്യാസദീക്ഷ വാര്‍ഷികദിനമായ ഇന്ന് (ഒക്ടോബര്‍ 24 ചൊവ്വാഴ്ച) ശാന്തിഗിരി ആശ്രമത്തിൽ പുതുതായി ഇരുപത്തിരണ്ട് പെണ്‍കുട്ടികള്‍ ദീക്ഷ സ്വീകരിച്ച് സന്ന്യാസിനിമാരായി. പൂര്‍വ്വനാമങ്ങൾക്കു പീതശോഭയേകിയതാണ് പുതുസന്യാസനാമങ്ങളിലധികവും.

രാവിലെ 5 മണിയുടെ ആരാധനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. പ്രാർത്ഥനാമുഖരിതമായ അന്തരീക്ഷത്തിൽ സഹകരണമന്ദിരത്തിൽ രാവിലെ ഒന്‍പതിന് ദീക്ഷ ചടങ്ങുകൾ ആരംഭിച്ചു. ബ്രഹ്മചാരിണിമാരിൽ ഓരോരുത്തരായി ശിഷ്യപൂജിതയ്ക്ക് മുന്നിൽ താമരപ്പൂവും തെളിയിച്ച വെള്ളിവിളക്കും വച്ച തട്ടം സമർപ്പിച്ച് ഗുരുപാദവന്ദനം നടത്തി. പ്രത്യേകം സജ്ജീകരിച്ച പീഠത്തിൽ ഗുരുസങ്കൽപ്പത്തോടെ ഹാരം ചാർത്തി ആരാധന നടത്തിയതിനുശേഷം ഓരോരുത്തരും ശിഷ്യപൂജിതയിൽ നിന്നും വസ്ത്രവും പുതിയനാമവും സ്വീകരിച്ചു. ശുഭ്രവസ്ത്രധരികളായ ബ്രഹ്മചാരിണിമാർ ദീക്ഷ സ്വീകരിച്ച ശേഷം പീതവസ്ത്രധാരികളായി മാറി. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പുതിയ അംഗങ്ങളെ സഹകരണമന്ദിരത്തിലേക്ക് ആനയിച്ചു. ഗുരുകല്പനപ്രകാരം പുതിയ അംഗങ്ങളുടെ ദീക്ഷാനാമം ജനറൽ സെക്രട്ടറി വിളംബരം ചെയ്തു.

ബ്രഹ്മചാരിണി അനിത എസ്ജനനി അനിത ജ്ഞാന തപസ്വിനി,
ബ്രഹ്മചാരിണി ആനന്ദവല്ലി ബി.എം. – ജനനി ആനന്ദവല്ലി ജ്ഞാന തപസ്വിനി,
ബ്രഹ്മചാരിണി ഗുരുചന്ദ്രിക വി.- ജനനി ഗുരുചന്ദ്രിക ജ്ഞാന തപസ്വിനി,
ബ്രഹ്മചാരിണി ജയപ്രിയ പി.വി.- ജനനി ജയപ്രിയ ജ്ഞാന തപസ്വിനി,
ബ്രഹ്മചാരിണി കൃഷ്ണപ്രിയ എ.എസ്.- ജനനി ഗൗതമി ജ്ഞാന തപസ്വിനി,
ബ്രഹ്മചാരിണി കരുണ പി.കെ.- ജനനി കരുണദീപ്തി ജ്ഞാന തപസ്വിനി,
ബ്രഹ്മചാരിണി കരുണ എസ്.എസ്.- ജനനി കരുണശ്രീ ജ്ഞാന തപസ്വിനി,
ബ്രഹ്മചാരിണി ലിംഷ കെജനനി ഗുരുസ്തുതി ജ്ഞാന തപസ്വിനി,
ബ്രഹ്മചാരിണി മംഗളവല്ലി സി.ബിജനനി മംഗളവല്ലി ജ്ഞാന തപസ്വിനി,
ബ്രഹ്മചാരിണി ഡോ. നീതു പി.സി.- ജനനി ഊര്‍മ്മിള ജ്ഞാന തപസ്വിനി,
ബ്രഹ്മചാരിണി പ്രസന്ന സി.വി.- ജനനി സ്നേഹജ ജ്ഞാന തപസ്വിനി,
ബ്രഹ്മചാരിണി ഡോ. റോസി നന്ദി ജനനി ഗുരുപ്രീതി ജ്ഞാന തപസ്വിനി,
ബ്രഹ്മചാരിണി രജനി ആര്‍.എസ്. –ജനനി ആത്മജ ജ്ഞാന തപസ്വിനി,
ബ്രഹ്മചാരിണി പ്രിയംവദ ആര്‍.എസ്.- ജനനി പ്രിയംവദ ജ്ഞാന തപസ്വിനി,
ബ്രഹ്മചാരിണി സജിത പി.എസ്.- ജനനി പുഷ്പിത ജ്ഞാന തപസ്വിനി,
ബ്രഹ്മചാരിണി സ്വയംപ്രഭ ബി.എസ്.- ജനനി സ്വയംപ്രഭ ജ്ഞാന തപസ്വിനി,
ബ്രഹ്മചാരിണി ശാലിനി പൃഥ്വി ജനനി ശാലിനി ജ്ഞാന തപസ്വിനി,
ബ്രഹ്മചാരിണി സുകൃത എ.- ജനനി സുകൃത ജ്ഞാന തപസ്വിനി,
ബ്രഹ്മചാരിണി ഷൈബി എ.എന്‍ജനനി അംബുജ ജ്ഞാന തപസ്വിനി,
ബ്രഹ്മചാരിണി വത്സല കെ.വി.-ജനനി ധര്‍മ്മവല്ലി ജ്ഞാന തപസ്വിനി,
ബ്രഹ്മചാരിണി വന്ദിത ബാബു ജനനി വന്ദിത ജ്ഞാന തപസ്വിനി,
ബ്രഹ്മചാരിണി വന്ദിത സിദ്ധാര്‍ത്ഥന്‍ ജനനി ശ്രീവന്ദിത ജ്ഞാന തപസ്വിനി

പുതുതായി 22 പേർ കൂടി ചേർന്നതോടേ 104 പേരടങ്ങുന്ന ആശ്രമത്തിന്റെ സന്ന്യാസ സംഘത്തിൽ 126 അംഗങ്ങളായി. ഉച്ചയ്ക്ക് 12 മണിയുടെ ആരാധനയ്ക്ക് ശേഷം താമരപ്പർണ്ണശാലയിൽ സന്ന്യാസസംഘത്തിന്റെയും രക്ഷകർത്തൃസമിതിയുടേയും വിവിധ സമർപ്പണങ്ങൾ നടന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി ആയിരകണക്കിന് ഗുരുഭക്തരും ആത്മീയ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖരും ചടങ്ങുകളിൽ സംബന്ധിച്ചു. വൈകുന്നേരം 6 ന് ആരാധനയ്ക്ക് ശേഷം പുഷ്പസമർപ്പണവും തുടർന്ന് ദീപപ്രദക്ഷിണവും നടക്കും.

 

 

Related Articles

Back to top button