IndiaLatest

24 മണിക്കൂറില്‍ 12,213 കൊവിഡ് കേസുകള്‍

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 12,213 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 38.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച 8,822 പേരിലായിരുന്നു രോഗം കണ്ടെത്തിയത്. പതിനൊന്ന് മരണങ്ങളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്‌തത്.

നിലവില്‍ രാജ്യത്ത് 58,215 സജീവ കേസുകളാണ് ഉള്ളത്. ഇത് ആകെ രോഗബാധിതരുടെ 0.13 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.2.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇരുപത്തിനാല് മണിക്കൂറിനിടെ 7,624 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,26,74,712 ആയി ഉയര്‍ന്നു.

കേരളത്തില്‍ രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ 3,419 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏഴു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ടി പി ആര്‍ നിരക്ക് 16.32 ആണ്. എറണാകുളം ജില്ലയിലാണ് കൊവിഡ് കേസുകള്‍ കൂടുതല്‍. ജില്ലയില്‍ 1072 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാമത് തിരുവനന്തപുരം ജില്ലയാണ് (604).

Related Articles

Back to top button