IndiaLatest

മുൻക്രിക്കറ്റ് താരം മുഹമ്മദ് അസഹറുദ്ദീൻ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍

“Manju”

ഹൈദരാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനെ തെലങ്കാന അസംബ്ലി ഇലക്ഷനില്‍ മത്സരിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. വെള്ളിയാഴ്ച പുറത്തിറക്കിയ രണ്ടാമത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലാണ് അസ്ഹറുദ്ദീന്റെ പേരുള്ളത്. ഉത്തര്‍ പ്രദേശ് മൊറാദാബാദിലെ മുൻ എംപിയായ അസ്ഹറുദ്ദീൻ ജൂബിലി ഹില്‍സില്‍ നിന്നാണ് മത്സരിക്കുന്നത്.

45 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് വെള്ളിയാഴ്ച പുറത്തിറക്കിയത്. ആദ്യഘട്ടത്തില്‍ 55 സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. മല്ലികാര്‍ജുൻ ഖാര്‍ഗെയും സോണിയാ ഗാന്ധിയും പങ്കെടുത്ത പാര്‍ട്ടിയുടെ സെൻട്രല്‍ ഇലക്ഷൻ കമ്മറ്റിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്.

മുൻ എംപി മധു ഗൗഡ് യാക്ഷി ലാല്‍ ബഹദൂര്‍ നഗറില്‍ നിന്നും പൊന്നം പ്രഭാകര്‍ ഹസ്‌നാബാദില്‍ നിന്നും കണ്ടി ശ്രീനിവാസ് റെഡി അദിലബാദില്‍ നിന്നും തുംല നാഗേശ്വര്‍ റാവു ഖമത്ത് നിന്നും മത്സരിക്കും. തിരഞ്ഞെടപ്പില്‍ 119 സീറ്റില്‍ 100 സീറ്റുകളില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button