IndiaLatest

ഏഷ്യൻ പാരാ ഗെയിംസ്; 100 മെഡല്‍ കടന്ന് ഉജ്ജ്വല നേട്ടവുമായി ഇന്ത്യൻ താരങ്ങള്‍

“Manju”

ഹാങ്ഷൗവില്‍ നടക്കുന്ന നാലാമത് ഏഷ്യൻ പാരാ ഗെയിംസില്‍ മിന്നും പ്രകടനം കാഴ്ചവെച്ച്‌ ഇന്ത്യൻ താരങ്ങള്‍. ഇന്ന് നടന്ന പുരുഷന്മാരുടെ 400 മീറ്റര്‍ ടി-47 ഇനത്തില്‍ ദിലീപ് ഗാവിറ്റ് സ്വര്‍ണം നേടിയതോടെ 100 മെഡലുകള്‍ സ്വന്തമാക്കി ഇന്ത്യ ചരിത്രം സൃഷ്ടിച്ചു.

വനിതകളുടെ 1500 മീറ്റര്‍ ടി-20 ഇനത്തില്‍ പൂജ വെങ്കലമെഡല്‍ നേടി. പുരുഷന്മാരുടെ ജാവലിൻ ത്രോയില്‍ 33.69 മീറ്റര്‍ എറിഞ്ഞ് നീരജ് യാദവ് സ്വര്‍ണം നേടിയപ്പോള്‍ 30.30 മീറ്റര്‍ എറിഞ്ഞ് തേക് ചന്ദ് വെങ്കലവും നേടി. വനിതകളുടെ അമ്ബെയ്‌ത്തില്‍ ശീതള്‍ ദേവിയും സ്വര്‍ണം കരസ്ഥമാക്കി. 28 സ്വര്‍ണവും 31 വെള്ളിയും 49 വെങ്കലവുമാണ് രാജ്യത്തിന്റെ അഭിമാന താരങ്ങള്‍ ഇതുവരെ നേടിയെടുത്തത്.

ചെസില്‍ പുരുഷന്മാരുടെ വ്യക്തിഗത വിഭാഗത്തില്‍ അശ്വിൻ, ദര്‍പണ്‍, സൗന്ദര്യ എന്നിവരടങ്ങിയ ടീമും സ്വര്‍ണം സ്വന്തമാക്കി. 2018-ല്‍ ജക്കാര്‍ത്തയില്‍ നടന്ന പാരാ ഗെയിംസിലാണ് രാജ്യത്തിന് ഏറ്റവും കൂടുതല്‍ മെഡല്‍ സ്വന്തമാക്കാൻ സാധിച്ചത്. അന്ന് 15 സ്വര്‍ണവും 24 വെള്ളിയും 33 വെങ്കലവുമടക്കം 72 മെഡലുകളാണ് ഇന്ത്യ നേടിയത്

Related Articles

Back to top button