KeralaLatest

എം.എൻ.വി.ജി അടിയോടി അനുസ്മരണവും പെൻഷൻ സംരക്ഷണ കാമ്പയിനും നടത്തി

“Manju”

കഴക്കൂട്ടം : ജനോപകാരപ്രദവും അഴിമതി രഹിതവുമായ സിവിൽ സർവ്വീസിനു വേണ്ടി ജീവനക്കാരെയും പൊതുജനങ്ങളെയും അണിനിരത്തി സിവിൽ സർവ്വീസിന്റെ ചരിത്രത്തിൽ പുതുമയാർന്നതും കേരളീയ സമൂഹം ഏറെ ശ്രദ്ധിച്ചതും ചർച്ച ചെയ്യപ്പെട്ടതുമായ നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ എം.എൻ.വി.ജി അടിയോടിയുടെ പതിനേഴാമത് അനുസ്മരണ ദിനം ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ പെൻഷൻ സംരക്ഷണ ദിനമായി ആചരിച്ചു.
ജോയിന്റ് കൗൺസിൽ കഴക്കൂട്ടം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.എൻ.വി.ജി അടിയോടി അനുസ്മരണവും, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പെൻഷൻ സംരക്ഷണ കാമ്പയിനും സംഘടിപ്പിച്ചു.
ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ പ്രസിഡന്റ്‌ സതീഷ് കണ്ടല ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം മേഖലാ പ്രസിഡന്റ് ശ്രീകുമാർ ജി അധ്യക്ഷത വഹിച്ചു.
നോർത്ത് ജില്ലാ കമ്മിറ്റി അംഗം കാഞ്ഞിരംപാറ ഉണ്ണികൃഷ്ണൻ, മേഖല വൈസ് പ്രസിഡന്റ് ശീമോൻ എസ്, ജോയിന്റ് സെക്രട്ടറി ഹലീമ എ, ട്രഷറർ കിരൺ ആർ, മേഖലാ വനിതാ കമ്മിറ്റി പ്രസിഡന്റ്‌ എസ്. ബിന്ദു, മേഖലാ കമ്മിറ്റി അംഗങ്ങളായ ഷീലാ എസ്, വിനോദ് എൻ, രതീഷ് എൽ തുടങ്ങിയവർ നേതൃത്വം നൽകി.

ചിത്രം — ജോയിന്റ് കൗൺസിൽ കഴക്കൂട്ടം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന എം.എൻ.വി.ജി അടിയോടി അനുസ്മരണവും പെൻഷൻ സംരക്ഷണ കാമ്പയിനും നോർത്ത് ജില്ലാ പ്രസിഡന്റ്‌ സതീഷ് കണ്ടല ഉദ്ഘാടനം ചെയ്യുന്നു

Related Articles

Back to top button