Business

സ്വർണവിലയിൽ നേരിയ ഇടിവ്.

“Manju”

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്. കഴിഞ്ഞ രണ്ട് ദിവസത്തെ സർവ്വകാല റെക്കോഡിൽ നിന്നാണ് സ്വർണവില ഇന്ന് അൽപം താഴേക്കിറങ്ങിയത്. വരും ദിവസങ്ങളിലും വിലയിൽ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് കരുതുന്നത്.

ഇന്ന് പവൻ വില സർവ്വകാല റെക്കോഡായ 45,928 രൂപയിൽ നിന്ന് 168 രൂപ താഴ്ന്ന് 45,760 രൂപയായി. ഒരു ഗ്രാമിന് 21 രൂപ കുറഞ്ഞ് 5,720 രൂപയുമായി. 18 രൂപ കുറഞ്ഞ് 4,680 രൂപയിലാണ് 18 കാരറ്റ് സ്വർണത്തിന്റെ വ്യാപാരവും ഇന്ന് നടക്കുന്നത്. അന്താരാഷ്‌ട്ര വിപണിയിലുണ്ടാകുന്ന മാറ്റമാണ് സംസ്ഥാനത്തെ വിപണിയിലെ നിരക്കിലും പ്രകടമാകുന്നത്.

അതേസമയം, വെള്ളിയുടെ വിലയിൽ നേരിയ വർദ്ധനവുണ്ടായി. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Related Articles

Back to top button